അമിതമായാൽ എന്തും വിഷമാണ്, അതിപ്പോൾ വെള്ളത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. വെള്ളം ഭക്ഷണം പോലെ തന്നെ ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ശരീരത്തിന്റെ പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തിന് ഇതേറെ അത്യാവശ്യമാണ്. വെള്ളത്തിന്റെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. കിഡ്‌നി പോലുള്ള പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തിന് ഇത് ഏറെ അത്യാവശ്യമാണ്. എന്നാല്‍ വെള്ളം കുടിയ്ക്കാനും കണക്കും കാലവും അളവുമെല്ലാമുണ്ട്.
ശരീരത്തിൽ ആവശ്യത്തിലധികം ജലാംശം എത്തിയാൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിനാൽ തന്നെ ശരീരത്തിൽ ജലാംശം കൂടുതലാണെന്ന് എങ്ങനെ മനസ്സിലാക്കാമെന്ന് നമുക്ക് നോക്കാം. ജലാംശം അമിതമായാൽ ശരീരം ചില സൂചനകൾ നൽകും. ഇടയ്‌ക്കിടെ മൂത്രമൊഴിക്കല്‍, വ്യക്തമായ മൂത്രം, തലവേദന, ഓക്കാനം, അല്ലെങ്കില്‍ ആശയക്കുഴപ്പം കൈകളിലോ കാലുകളിലോ മുഖത്തോ വീക്കം എന്നിവ പൊതുവെ കണ്ട് വരുന്ന ചില പ്രശ്‌നങ്ങളാണ്.
വെള്ളം കുടിയ്ക്കുന്നതു കുറയുന്നതു പോലെ തന്നെ വെള്ളം കുടിയ്ക്കുന്നതു കൂടുന്നതും ആരോഗ്യകരമല്ല. ശരീരത്തിൽ വെള്ളത്തിന്റെ അളവ് അമിതമായാൽ, ഹൈപ്പോണട്രീമിയ എന്നൊരു തരം ഉന്മാദാവസ്ഥയ്ക്ക് അത് കാരണമാകുന്നു. ഇത് കോശങ്ങളെ മുക്കുകയും, വീർപ്പിക്കുകയും ചെയ്യുകയും, സോഡിയത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഗുരുതരമായ അവസ്ഥകളിൽ ഇത്തരത്തിൽ വെള്ളം അമിതമായ അളവിൽ ശരീരത്തിൽ ഉണ്ടായാൽ, അത് ചുഴലി ദീനത്തിലേയ്ക്കും കോമയിലേക്കും വരെ ശരീരത്തെ കൊണ്ടെത്തിക്കുന്നു.
വെള്ളം കുടിക്കുന്നത് അമിതമായാൽ, അത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ കിഡ്നി തൊട്ട് ഹൃദയം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുവാൻ സഹായിക്കുന്നു. നിങ്ങൾ പരിധിയിൽ കൂടുതൽ വെള്ളം കുടിക്കുകയാണെങ്കിൽ, ശരീരത്തെ നല്ല നിലയിൽ പ്രവർത്തിക്കുവാൻ സഹായിക്കുന്ന ഈ ഇലക്ട്രോലൈറ്റുകൾ രക്തത്തിൽ നിന്ന് ഇല്ലാതാക്കുവാൻ തുടങ്ങും.
നിരവധി ആരോഗ്യാവസ്ഥകൾ മൂലം നിങ്ങൾക്ക് മനംപിരട്ടലും ഛർദ്ദിയും അനുഭവപ്പെടാമെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ വയറിന് പ്രശ്നമുണ്ടാകുവാനും മനംപിരട്ടലിനുമൊക്കെ കാരണമാകുന്നു. മററു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടല്ല ഈ പ്രശ്‌നമെങ്കില്‍ ഇതിനു കാരണം അമിതമായ വെള്ളം കുടിയാണോയെന്നു പരിശോധിയ്ക്കുക. പ്രത്യേകിച്ചും വെള്ളം കുടിച്ച ശേഷം ഇത്തരം അവസ്ഥയുണ്ടാകുന്നുവെങ്കില്‍ വെള്ളം അമിതമായി കുടിക്കുന്നത് മൂലം നിങ്ങളുടെ പേശികൾ ദുർബലമാവുകയും, പേശിവലിവ് അനുഭവപ്പെടുകയും ചെയ്യുന്നു.
നിങ്ങളുടെ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. കൈകൾ, കാലുകൾ എന്നിവടങ്ങളിൽ ആയാസമുള്ള ജോലികളൊന്നും ചെയ്യാതെ തന്നെ വെറുതെ വേദനയും ഉലച്ചിലും അനുഭവപ്പെടുകയാണെങ്കിൽ, അത് ശരീരത്തിൽ അമിതമായ ജലാംശം മൂലം അവശ്യ ഇലക്ട്രോലൈറ്റുകൾ കുറഞ്ഞത് മൂലമാണ് എന്ന് അനുമാനിക്കാം.
വെള്ളം കുടിക്കുന്നതിന്റെ അളവ് കുറച്ചതിന് ശേഷവും ഇത്തരത്തിൽ പേശിവേദന വിടാതെ പിന്തുടരുകയാണ് എങ്കിൽ, ഉടനെ തന്നെ നല്ലൊരു ഡോക്ടറുടെ സഹായം തേടുക. ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നിട്ടും ക്ഷീണം തോന്നുന്നുവെങ്കില്‍ ഇതിന്റെ ഒരു കാരണം അമിതമായ വെള്ളം കുടിയായിരിയ്ക്കാം. ഇത് സോഡിയം ഉൾപ്പെടെയുള്ള ഇലക്ട്രോലൈറ്റുകളുടെ അളവ് ശരീരത്തിൽ കുറയുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു.
വെള്ളം ഒരുപാട് കുടിക്കുന്നത് ഊർജ്ജം നഷ്ടപ്പെടുന്നതിനും, മയക്കവും, സ്ഥിരമായ തളർച്ചയും അനുഭവപ്പെടുന്നതിനും കാരണമാകുകയും സ്ഥലകാല വിഭ്രാന്തി അനുഭവപ്പെടുകയും ചെയ്യുന്നു. സോഡിയം കുറഞ്ഞാല്‍ വരുന്ന പ്രശ്‌നങ്ങളാണിത്. ഇതിനു പ്രധാന കാരണങ്ങളില്‍ ഒന്ന് അമിതമായ വെള്ളം കുടിയാണ്. കാലാവസ്ഥ, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു വ്യക്തി എത്രമാത്രം വെള്ളം കുടിക്കണമെന്ന് വിലയിരുത്തുന്നത്. എന്നാല്‍ പുരുഷന്മാര്‍ പ്രതിദിനം ഏകദേശം 3.7 ലിറ്റര്‍ വെള്ളവും സ്ത്രീകള്‍ പ്രതിദിനം ഏകദേശം 2.7 ലിറ്റര്‍ വെള്ളവും കുടിക്കാന്‍ ശ്രദ്ധിക്കണം.