റാഞ്ചി: പാര്‍ട്ടി നിലപാടുക്കെതിരെ പ്രവര്‍ത്തിച്ച 30 വിമതരെ ഗറ്റ് ഔട്ട് അടിച്ച് ബിജെപി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്ത സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനാണ് 30 വിമത നേതാക്കളെ ചൊവ്വാഴ്ച ബിജെപി പുറത്താക്കിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ നിര്‍ദേശപ്രകാരം, ജനറല്‍ സെക്രട്ടറിയും എംപിയുമായ ഡോ. പ്രദീപ് വര്‍മ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്ത സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് വിമതര്‍ മത്സരിക്കാനൊരുങ്ങിയത്. പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. നേതാക്കളുടെ പേരും മണ്ഡലവുമുള്‍പ്പടെയാണ് ബിജെപി പുറത്താക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. വനിതാ നേതാക്കളും പട്ടികയിലുണ്ട്.