
CinemaNewsSocial Media
കറുപ്പില്‍ ഗ്ലാമറസായി ബിഗ് ബോസ് താരം ശോഭ വിശ്വനാഥ്
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് കണ്ടിട്ടുള്ളവരാരും ശോഭ വിശ്വനാഥിനെ മറക്കില്ല. വിജയി ആയില്ലെങ്കിലും ഫൈനൽ ഫൈവിൽ ഇടം പിടിച്ചായിരുന്നു ശോഭയുടെ മടക്കം. സംരംഭക കൂടിയായ ശോഭയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കുന്നത്.

കറുത്ത നിറത്തിലുള്ള ഗൗൺ ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് ശോഭയുടെ ചിത്രങ്ങളുള്ളത്. നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ശോഭ ബോളിവുഡ് നടിയെ പോലെയുണ്ടെന്നാണ് ചിലർ പറയുന്നത്. തീ തന്നെയാണ് ശോഭയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാൽ ചിലർ അശ്ലീല കമന്റുകളും പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, ബിഗ് ബോസിന് മുൻപ് തന്നെ ശോഭ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് തന്നെ കള്ളക്കേസില്‍ കുടുക്കിയ മുന്‍ സുഹൃത്തിനെ പൊലീസിനെക്കൊണ്ട് പിടിപ്പിച്ചാണ് ശോഭ ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്.