വറുത്തതും പൊരിച്ചതും ശരീരത്തിന് ദോഷമാണെന്ന് നമുക്കറിയാം. എന്നാല്‍ ഏതാണ്ട് ഈ രുചി നല്‍കുന്നവ ഒഴിവാക്കാനും വയ്യ. ഇതിന് പരിഹാരമായി പലരും നിത്യ ജീവിതത്തിൽ ഉപയോഗിയ്ക്കുന്നവയാണ് എയര്‍ഫ്രയറും മൈക്രോവേവുമെല്ലാം. പാചകം എളുപ്പമാക്കുന്നവ എന്ന ഗുണം കൂടി ഇവയ്ക്കുണ്ട്. എന്നാല്‍ മൈക്രോവേവ് ആരോഗ്യകരമല്ലെന്ന് ചിന്ത കൂടി പലര്‍ക്കുമുണ്ട്. ഇത്തരം വാര്‍ത്തകള്‍ നാം കാണാണും കേള്‍ക്കാറുമുണ്ട്.
വാസ്തവത്തില്‍ ഇവ അനാരോഗ്യകരമാണ്. മൈക്രോവേവിലെ ആ കിരണങ്ങള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുണ്ടാക്കുന്നുവെന്ന പല വാര്‍ത്തകളും നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരം അപകടമില്ല. തീക്ഷ്ണമായ കിരണങ്ങളല്ല, കുറവ് ഫ്രീക്വന്‍സിയിലെ കിരണങ്ങളാണ് മൈക്രോവേവില്‍ ഉപയോഗിയ്ക്കുന്നത്. ഇത് ചൂടാക്കുമ്പോള്‍ ഇടയ്ക്കിടെ തുറന്ന് നോക്കുന്നത് ഒഴിവാക്കുക. ഇത് ഊര്‍ജനഷ്ടമുണ്ടാകും. ഇതുപോലെ ഇതിന്റെ സ്വിച്ച് ഓഫാക്കിയ ശേഷം മാത്രം ഇതില്‍ നിന്നും പുറത്തേയ്‌ക്കെടുക്കുക.
ഇതുപോലെയാണ് എയര്‍ ഫ്രയര്‍. എണ്ണ കാര്യമായി ഉപയോഗിയ്ക്കാതെ എണ്ണയില്‍ പൊരിച്ച രുചി ഏകദേശം ലഭിയ്ക്കും. അര ഗ്ലാസ് എണ്ണ ഉപയോഗിയ്‌ക്കേണ്ടിടത്ത് അര സ്പൂണ്‍ എണ്ണ മതിയാകും. ചൂടുള്ള വായുവിന്റെ സഹായത്തോടെയാണ് ഇത് തയ്യാറാക്കുന്നത്. ഏകദേശം 80 ശതമാനം എണ്ണയുടെ ഉപയോഗം കുറയ്ക്കാം. ഇതിനാല്‍ ഇതേറെ സുരക്ഷിതമാണ്. എയര്‍ ഫ്രയര്‍ ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ഒരു കാര്യമുണ്ട്. ഇത് നിശ്ചിത പരിധിയില്‍ കൂടുതല്‍ ചൂടാകുമ്പോള്‍ കരിഞ്ഞതുപോലെയുള്ള തരമാകുന്നു. ഇത് അക്രലമൈഡ് എന്ന ഒന്നാണ്.
കുടല്‍ ക്യാന്‍സറിന് ഇടയാക്കുന്ന ഒന്നാണിത്. ചൂട് അമിതമാകാതെയും കരിയാതെയും ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ചും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പെട്ടെന്ന് കരിയും. ഇവയില്‍ ബേക്ക് ചെയ്യാനും റോസ്റ്റ് ചെയ്യാനും ഇതേറെ നല്ലതാണ്. ഇവയില്‍ നാം ഭക്ഷണവസ്തുക്കള്‍ വയ്ക്കുമ്പോള്‍ കൂടുതല്‍ വയ്ക്കരുത്. ഇതുപോലെ ഉരുളക്കിഴങ്ങ് പോലുള്ളവ മുറിച്ച ശേഷം വയ്ക്കുക.
അല്ലാത്തപക്ഷം ഇവ പൂര്‍ണമായി വേവാതിരിയ്ക്കും. എന്നാല്‍ പൊതുവെ എയര്‍ ഫ്രയറിനകത്ത് ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാം അല്‍പം കലോറിയുള്ളതോ, ഇത്തരി അണ്‍ഹെല്‍ത്തി ആയതോ ആകാം. ഉദാഹരണത്തിന് സമൂസ. അതിലെ എണ്ണയുടെ കാര്യത്തിലേ കുറവ് വരുന്നുള്ളൂ.ബാക്കി റിഫൈൻഡ് മാവ് കൊണ്ട് തയ്യാറാക്കിയിട്ടുള്ള പുറംഭാഗവും മറ്റുമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അവിടെ തന്നെയുണ്ട്.
അതായത് എണ്ണയുടെ കാര്യത്തിലേ എയര്‍ ഫ്രയര്‍ നമുക്ക് ഹെല്‍ത്തി ആകുന്നുള്ളൂ. ബാക്കി ഏത് ഭക്ഷണമാണ് ഇതില്‍ പാകം ചെയ്യുന്നത് അവ എത്രമാത്രം ഹെല്‍ത്തിയാണ് എന്നതാണ് പ്രധാനം. പാകത്തിന് ചൂടില്‍ ഇവ ഉപയോഗിയ്ക്കാന്‍ ഉള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് ചെയ്താല്‍ മൈക്രോവേവും എയര്‍ ഫ്രയറുമെല്ലാം ഉപകാരപ്രദമായവും സുരക്ഷിതവും തന്നെയാണ്.