CinemaNews

ജയ്ഭീമിന് ശേഷം തമിഴ് സിനിമയില്‍ മറ്റൊരു ക്ലാസിക് കൂടി ; അമരൻ ടീമിനെ അഭിനന്ദിച്ച് നടി ജ്യോതിക

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രം “അമരൻ” തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. നിറഞ്ഞ കണ്ണുകളോടെയാണ് ഓരോ പ്രേക്ഷകരും തീയറ്റർ വിട്ടിറങ്ങുന്നത്. ഇപ്പോഴിതാ, ചിത്രം കണ്ടതിനു ശേഷം അമരൻ ടീമിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് നടി ജ്യോതിക.

‘‘അമരനും ടീമിനും ഒരു സല്യൂട്ട്. സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരു വജ്രമാണ് നിങ്ങൾ നിർമിച്ചിരിക്കുന്നത്. ജയ്ഭീമിന് ശേഷം തമിഴ് സിനിമയില്‍ മറ്റൊരു ക്ലാസിക് കൂടി ഉണ്ടായിരിക്കുകയാണ്. ശിവകാർത്തികേയന് അഭിനന്ദനങ്ങൾ. ഈ വേഷം കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ പരിശ്രമവും കഠിനാദ്ധ്വാനവും ഊഹിക്കാൻ കഴിയുമെന്നും ജ്യോതിക പറയുന്നു”.

“സായിപല്ലവി എന്തൊരു നടിയാണ് നിങ്ങൾ. അവസാന 10 മിനിറ്റിൽ എന്റെ ഹൃദയവും ശ്വാസവും നിങ്ങൾ കവർന്നു കളഞ്ഞു. ഇന്ദു റെബേക്ക വർഗീസിന്റെ ത്യാഗവും പോസിറ്റിവിറ്റിയും ഞങ്ങളുടെ ഹൃദയങ്ങളെ സ്പർശിച്ചു. മേജർ മുകുന്ദ് വരദരാജൻ – ഓരോ പൗരനും നിങ്ങളുടെ വീര്യം ആഘോഷിക്കുന്നു, ഞങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യൻ സൈന്യത്തിനുള്ള ആദരാഞ്ജലിയാണ്. ജയ് ഹിന്ദ്, ദയവായി ഈ വജ്രം പ്രേക്ഷകരെ കാണാതെ പോകരുത്.’’– എന്നാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *