
വെള്ളറട: സ്പെഷല്‍ ട്യൂഷന് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.ഐ നേതാവായ അധ്യാപകന്‍ പൊലീസ് പിടിയിലായി. കള്ളിക്കാട് മുകുന്ദറ സ്വദേശിയായ രാജേന്ദ്രന്‍ (41) ആണ് പിടിയിലായത്. ഇയാളെ റിമാന്റ് ചെയ്തു. സിപിഐ കള്ളിക്കാട് ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രന്‍ ആണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാജേന്ദ്രന്‍ വീടിനോട് ചേര്‍ന്ന് സ്പെഷല്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരുകയായിരുന്നു. പരീക്ഷയില്‍ ഒരു വിഷയം തോറ്റതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ ട്യൂഷനായി ഇവിടെ എത്തിച്ചത്.

പീഡനശ്രമത്തിനിടെ പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ കുട്ടി വിവരം അറിയിച്ചു. ഇവര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ രാജേന്ദ്രന്‍ പെണ്‍കുട്ടിയെക്കുറിച്ച് അപവാദപ്രചാരണത്തിന് ശ്രമിച്ചതായും ആരോപണമുണ്ട്.