
Technology
‘ബീച്ചുകള്‍ ഇനി പ്ലാസ്റ്റിക് ഫ്രീ’. കടല്‍ത്തീരങ്ങളിലെ പ്ലാസ്റ്റിക് കണ്ടെത്താന്‍ സാങ്കേതികവിദ്യ
ബീച്ചുകളില്‍ നിന്ന് പ്ലാസ്റ്റിക് ഇനി സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്താം. ഓസ്ട്രേലിയന്‍ ഗവേഷകരാണ് ഈ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. വിക്ടോറിയയിലെ ആളൊഴിഞ്ഞ കടല്‍ത്തീരത്ത് ഫീല്‍ഡ് ടെസ്റ്റുകള്‍ നടത്തിയ ഡോ. ജെന്ന ഗഫോഗിന്റെ നേതൃത്വത്തിലുള്ള ആര്‍എംഐടി സര്‍വകലാശാലയിലെ ടീമാണ് ഈ നൂതനാശയത്തിന് പിന്നില്‍. സാറ്റലൈറ്റ് ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണിത്.
എന്നാല്‍, മണല്‍ പോലുള്ള പ്രകൃതിദത്ത മൂലകങ്ങളുമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടിച്ചേര്‍ന്ന് കിടക്കുന്നുണ്ടെങ്കില്‍ തിരിച്ചറിയപ്പെടാന്‍ സാധ്യത കുറയും. പ്ലാസ്റ്റിക് മലിനീകരണം വര്‍ദ്ധിച്ചുവരുന്ന ഒരു പ്രശ്‌നമാണ്, എന്നാല്‍, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാനാവുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.