നികുതി കുടിശിക 1.57 കോടി: പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര GST നോട്ടീസ്

1.57 കോടി രൂപ നികുതി കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഭരണ സമിതിയ്ക്ക് ജിഎസ്ടി വകുപ്പ് നോട്ടീസ് നൽകിയത്.

അതേസമയം, നോട്ടീസിന് വിശദീകരണം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. ഏഴ് വർഷത്തെ നികുതിയാണ് കുടിശിക നൽകാനുള്ളത്. ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുന്നള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം എന്നിവയിൽ നിന്നുള്ള ജിഎസ്ടി അടയ്ക്കുന്നില്ലെന്ന് നോട്ടീസിൽ പറയുന്നു.

എന്നാൽ ജിഎസ്ടിയിൽ ഇളവുണ്ടെന്നാണ് ഭരണസമിതിയുടെ വാദം. നല്ല വരുമാനം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ലഭിച്ചിട്ടും ജിഎസ്ടി അടയ്ക്കുന്നില്ലെന്ന് വകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് മതിലകത്തെ ഓഫീസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഏഴ് വർഷത്തെ നികുതി കുടിശികളുള്ളതായി പരിശോധനയിൽ കണ്ടെത്തി. എത്രയും വേഗം നികുതി അടച്ചില്ലെങ്കിൽ 100 ശതമാനം വരെ പിഴയും 18 ശതമാനം പലിശപ്പിഴയും അടയ്‌ക്കേണ്ടി വരുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments