പണി സിനിമാ റിവ്യൂവറെ വിമർശിച്ച് വിവാദത്തിലായ പണി സിനിയുടെ സംവിധായകൻ ജോജു ജോർജിനെ പിന്തുണച്ച് പ്രതികരിച്ചു. ബിഗ്ബോസ് താരവും സംവിധായകനുമായ അഖിൽമാരാരെ എയറിലാക്കി സോഷ്യൽ മീഡിയ. സാധാരണഗതിയിൽ ഉണ്ടാകുന്ന ചർച്ചാ പ്രാധാന്യമുള്ള വിഷയത്തിലെല്ലാം അഖിൽമാരാർ പൊതുവെ പ്രതികരിക്കാറുണ്ട്. അത്തരത്തിൽ ഒരു വിഷയത്തിൽ അഖിൽമാരാർ പറയുന്ന അഭിപ്രായങ്ങൾ സോഷ്യൽമീഡയയിലെ പകുതി മുക്കാലാളുകളും അംഗീകരിക്കുന്നതുമാണ് പതിവ്.
പക്ഷേ ഇത്തവണ കാര്യം കുറച്ച് കടുപ്പമായത് കൊണ്ട് തന്നെ പ്രതികരണത്തിന് അഖിൽമാരാർക്ക് കിട്ടിയ പിൻതുണയുടെ കാര്യവും വല്ലാതെ മാറി മറിഞ്ഞു എന്നതാണ് വാസ്തവം. കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നും, ആദർശ് നിഷ്കളങ്കനല്ലെന്നുമാണ് അഖിൽ മാരാരുടെ വാദം. ഇതിന് താഴെ വരുന്ന കമൻറുകളിൽ ഭൂരിഭാഗവും അഖിൽ മാരാരെ രൂക്ഷ ഭാഷയിൽ വിമർശിച്ചുകൊണ്ടുള്ളതാണ്.
വെറുതെ ജോജുവിനെ വെളുപ്പിക്കാൻ നിന്ന് നിങ്ങളുടെ വില കളയണ്ടെന്നും, ഓഡിയോ ക്ലിപ്പ് നാട്ടുകാർ മൊത്തം കേട്ടതാണെന്നുമാണ് സ്നേഹ മരിയയുടെ കമൻറ്. വാ വിട്ട വാക്കും, കൈവിട്ട കല്ലും തിരിച്ചു എടുക്കാൻ പറ്റില്ലെന്നും പരിഹാസ രൂപേണ അവർ വിമർശിക്കുന്നു. ഫോൺ വിളിയിലെ ജോജുവിൻറെ അഹങ്കാരം നിനക്ക് മനസിലായില്ലെങ്കിലും, പൊതുജനത്തിന് മനസിലായെന്ന് പറയുന്നു ഷിജോ ജോർജ്. അഖിൽ മാരാർ വളഞ്ഞു മൂക്കിൽ പിടിക്കാൻ ശ്രമിക്കേണ്ടതില്ലെന്നാണ് അൻവറിൻറെ അഭിപ്രായം.
താങ്കളോടുള്ള ബഹുമാനത്തോടുകൂടി പറയുകയാ, ജോജുവിനെ ന്യായീകരിക്കരുത് എന്ന് പറയുന്നു ബാബു നടുവിൽ. സോഷ്യൽ മീഡിയയിലാകെ ജോജു ജോർജിനും പിന്തുണച്ച അഖിൽ മാരാർക്കും രൂക്ഷമായ വിമർശനമാണ് നേരിടേണ്ടി വരുന്നത്. ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും, കഴിഞ്ഞ 3 മാസമായി ജോജുവുമായി യാതൊരു തരത്തിലുള്ള ബന്ധവും തനിക്കില്ലെന്നും അഖിൽ വിഡിയോയുടെ തുടക്കത്തിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
കെപിസിസി വാർ റൂം മെമ്പർ ആയിരുന്ന, ഒരു മാധ്യമസ്ഥാപനത്തിൽ ചാനലിൽ ജോലി ചെയ്തിരുന്ന, ചുരുളി സിനിമ മികച്ചതായി തോന്നുകയും, അതെ സമയം മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത ആളാണ് ആദർഷ് എന്നതാണ് അഖിൽ മാരാരുടെ പ്രധാന വിമർശനം.