മോസ്‌കോ: മോസ്‌കോയും ടെഹ്റാനും തമ്മിലുള്ള ബഹിരാകാശ സഹകരണത്തെ ശക്തിപ്പെടുത്താന്‍ രണ്ട് ഇറാനിയന്‍ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനൊരുങ്ങി റഷ്യ. ഇറാന്‍-റഷ്യ ശാസ്ത്ര-സാങ്കേതിക സഹകരണത്തിന്റെ വികസനത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് രണ്ട് ഇറാനിയന്‍ ഉപഗ്രഹങ്ങളായ കോസ്വാര്‍, ഹോഡോദ് എന്നിവയെ ഭ്രമണപഥത്തിലയക്കാന്‍ ഒരുങ്ങുന്നത്.
ഇറാനിലെ ഒമിദ് ഫാസ കമ്പനിയാണ് ഇമേജിംഗ്, കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹങ്ങൾ രൂപകല്‍പ്പന ചെയ്തത്. റഷ്യ നേരത്തെ ചില ഇറാനിയന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്, എന്നാല്‍ ഇത് ഒരു സ്വകാര്യ മേഖലയുടെ ആദ്യ സംരംഭമാണിത്.