
മലയാളത്തിലെ മികച്ച യുവതാരങ്ങളിലൊരാളാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകനെന്ന ലേബലിലാണ് സിനിമയിലെത്തിയതെങ്കിലും തന്റെ കഴിവ് കൊണ്ട് ഇന്ന് തന്റേതായ സ്ഥാനം സിനിമ മേഖലയിൽ ആരാധകരുടെ കുഞ്ഞിക്ക നേടിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിക്കാറുണ്ട്.

ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മികച്ച പ്രേക്ഷക പിന്തുണയോടെ തീയറ്ററിൽ പ്രദർശനം തുടരുകയാണ്. ലക്കി ഭാസ്കർ വമ്പൻ വിജയം നേടിയതോടെ നടന്റെ താരമൂല്യവും ഉയർന്നിരിക്കുകയാണ്. ഇതിന് പിന്നെ ദുൽഖർ പ്രതിഫലവും വർധിപ്പിച്ചതെയാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പത്ത് കോടി ലക്കി ഭാസ്കറിനായി താരം വാങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്തായാലും പ്രതിഫലത്തിന്റെ കാര്യത്തിൽ മകൻ അച്ഛനെ കടത്തിവെട്ടിയിരിക്കുകയാണ്.