വിജയ്‌യെ നായകനാക്കി അറ്റ്ലീ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം തെരി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. “ബേബി ജോൺ” എന്നാണ് ചിത്രത്തിന്റെ പേര്. വരുൺ ധവാൻ നായകനായെത്തുമ്പോൾ മലയാളി താരം കീർത്തി സുരേഷാണ് സാമന്തയുടെ വേഷം കൈകാര്യം ചെയ്യുന്നത്.
ചിത്രം ക്രിസ്മസ് റിലീസായി തീയറ്ററുകളിലെത്തും. തെരിയെപോലെ വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. അതേസമയം, തെരിയിൽ എമി ജാക്സൺ അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് വാമിഖ ഗബ്ബിയാണ്. ജാക്കി ഷ്രോഫ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.
2016 ൽ വിജയ് നായകനായി അറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ചലച്ചിത്രമാണ് തെരി. സാമന്ത, എമി ജാക്സൺ, നൈനിക, രാധിക ശരത്കുമാർ, മൊട്ട രാജേന്ദ്രൻ, മഹേന്ദ്രൻ എന്നിവർ സഹതാരങ്ങളായ ഈ ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജി വി പ്രകാശ്കുമാറാണ്.