KeralaPolitics

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി

ഡൽഹി: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി. കൽപാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ് മാറ്റിയത്. നവംബർ 13നാണ് നേരത്തെ പാലക്കാട് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്.

നവംബർ 13മുതൽ 16 വരെയാണ് കൽപാത്തി രഥോൽസവം നടക്കുന്നത്. 13നാണ് ഉൽസവത്തിന്റെ സുപ്രധാന ചടങ്ങ് നടക്കുക. അതിനാൽ കൽപാത്തിയിലെ ജനങ്ങൾക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള പ്രയാസം കണക്കിലെടുത്താണ് വിവിധ വോട്ടെടുപ്പ് മാറ്റണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യം ഉന്നയിച്ചത്. ഇത് കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിയ്യതി മാറ്റിയത്.

അതേ സമയം കേരളത്തിലെ അടക്കം 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയ്യതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയിരിക്കുന്നത്. കേരളത്തിന് പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 13ന് നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പാണ് 20ലേക്ക് മാറ്റി. വിവിധ ഉത്സവങ്ങള്‍ കണക്കിലെടുത്ത് തന്നെയാണ് പഞ്ചാബിലും ഉത്തര്‍പ്രദേശിലും വോട്ടെടുപ്പ് തീയതിയില്‍ മാറ്റം വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *