
ജാര്‍ഖണ്ഡ് പിടിക്കാന്‍ പുതിയ തന്ത്രം; ജെഎംഎം നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി
റാഞ്ചി: ജാര്‍ഖണ്ഡ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ജാര്‍ഖണ്ഡിലെത്തി പ്രധാനമന്ത്രി. പൊതുയോഗത്തില്‍ പങ്കെടുക്കാ നായിരുന്നു മോദി എത്തിയത്. നുഴഞ്ഞു കയറ്റക്കാരെ പിന്തുണയ്ക്കുകയാണ് ജെഎംഎം സര്‍ക്കാരെന്നാണ് പ്രധാനമന്ത്രി പൊതുയോഗത്തില്‍ വ്യക്തമാക്കിയത്. ജാര്‍ഖണ്ഡിലെ സഖ്യകക്ഷി നേതാക്കളുടെ കുംഭകോണങ്ങള്‍ ഒരു വ്യവസായമായി മാറിയെന്നും അഴിമതി ജാര്‍ഖണ്ഡിനെ ചിതലുകളെപ്പോലെ വിഴുങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്ന തിരക്കിലാണ്. ജാര്‍ഖണ്ഡില്‍ പ്രീണന രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി. ഇത് തുടര്‍ന്നാല്‍ ജാര്‍ഖണ്ഡിലെ ആദിവാസി ജനസംഖ്യ കുറയും. ഇത് ഗോത്രവര്‍ഗ സമൂഹത്തിനും രാജ്യത്തിനും ഭീഷണിയാണ്. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രിയുടെ ജാര്‍ഖണ്ഡിലെ ആദ്യ സന്ദര്‍ശനമാണിത്.