മലയാള സിനിമയിലെ മികച്ച യുവതാരങ്ങളിലൊരാളാണ് നിഖില വിമൽ. “ഉരുളക്കുപ്പേരി” പോലെ സംസാരിക്കുന്ന നിഖിലയുടെ എല്ലാ വിഡിയോകളും വൈറലാകാറുണ്ട്. അതിനാൽ തന്നെ “തഗ് റാണി” എന്നാണ് സമൂഹ മാധ്യമങ്ങളിൽ നിഖിലയ്ക്കുള്ള വിളിപ്പേര്. ഇപ്പോഴിതാ, ഇതേപ്പറ്റി നടൻ നസ്ലെൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
നിഖിലേച്ചി ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല. എനിക്ക് നിഖിലേച്ചിയേയും അവരുടെ അമ്മയേയും കുടുംബത്തേയും അടുത്തറിയാം. ഇവൾ ചെറുപ്പംമുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ പറഞ്ഞിട്ടുണ്ട്. ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ കഴിയില്ലെന്നും നസ്ലെൻ പറയുന്നു. നിഖില എന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ വേദനിപ്പിക്കാന്‍ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടേക്ക് പോകുന്നത്. കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്‌ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് തോന്നിയിട്ടുള്ളതെന്നും നസ്ലെൻ പറയുന്നു.