InternationalTechnology

സൗദിയിലെ ആദ്യ മനുഷ്യ റോബോട്ട് വനിതാ റിപോർട്ടറെ ഉപദ്രവിച്ചോ? അന്വേഷിച്ച് സോഷ്യൽ മീഡിയ

റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ട് അനാച്ഛാദനം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിവാദം. ലോഞ്ച് ചെയ്യുന്നതിനിടെ റോബോട്ട് വനിതാ വാർത്താ റിപോർട്ടറെ അനുചിതമായി സ്പർശിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. റോബോട്ടിന്റെ ചലനങ്ങൾ മനഃപൂർവമാണെന്നാണ് വീഡിയോ കണ്ടവരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

റിയാദിൽ നടക്കുന്ന ഡീപ്ഫാസ്റ്റിന്റെ രണ്ടാം പതിപ്പിലാണ് സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ടായ ‘മുഹമ്മദ്’ അനാച്ഛാദനം ചെയ്തത്. വാർത്ത റിപോർട്ട് ചെയ്യുന്നതിനിടെ എംബിസി ഗ്രൂപ്പിന്റെ അൽ അറബിയ ചാനലിലെ റാവിയ അൽഖാസിം എന്ന വനിതാ മാധ്യമ പ്രവർത്തകയുടെ പിൻഭാഗത്ത് റോബോട്ട് അനുചിതമായി സ്പർശിക്കുകയായിരുന്നു.

എട്ട് സെക്കൻഡ് ദൈർഘ്യമുള്ള ഇതിന്റെ വീഡിയോ ക്ലിപ്പ് വളരെ വേഗം നെറ്റിസൺസിന്റെ ശ്രദ്ധ നേടി. റോബോട്ടിനെക്കുറിച്ച് റാവിയ ചാനൽ മൈക്കിൽ സംസാരിക്കുമ്പോൾ റോബോട്ടിന്റെ കൈ ചലിക്കുന്നത് വീഡിയോയിലുണ്ട്. ഇതോടെ അവർ ജാഗ്രതയോടെ റിപോർട്ടിങ് തുടരുകയും ചെയ്യുന്നു.

റോബോട്ടിന്റെ കൈ ചലിച്ചത് സാങ്കേതിക തകരാർ കാരണമാണെന്ന് ചിലർ അനുമാനിച്ചു. മറ്റുള്ളവർ ഇത് സ്വാഭാവികമാണെന്നും അവതാരക അടുത്തുവന്നപ്പോൾ മാത്രമാണ് കൈ ചലിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *