പി.എസ്.സിയുടെ ശ്രദ്ധാപിഴവ്; 2 തസ്തികകളിലേക്കുള്ള ചോദ്യപേപ്പറിൽ ഒരേ പോലുള്ള ഏഴ് ചോദ്യം

പി എസ് സി പരീക്ഷ
പി എസ് സി പരീക്ഷ

തിരുവനന്തപുരം : രണ്ട് തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷാ ചോദ്യപ്പേപ്പറിൽ ഒരേ പോലുള്ള ഏഴ് ചോദ്യം. ​​ഗുരുതര പിഴവ് ശ്രദ്ധയിൽപ്പെട്ടത് ഏറെ വൈകി. ഒക്ടോബര്‍ അഞ്ചിന് നടന്ന, എറണാകുളം, വയനാട് ജില്ലകളിലേക്കുള്ള എല്‍.ഡി. ക്ലാര്‍ക്ക് (വിവിധ വകുപ്പ്) പരീക്ഷയിൽ ചോദിച്ച ഏഴ് ചോദ്യങ്ങളാണ് ഒക്ടോബര്‍ എട്ടിന് നടന്ന മത്സ്യഫെഡ് ഓഫീസ് അറ്റന്‍ഡര്‍ മുഖ്യപരീക്ഷയ്ക്ക് ആവര്‍ത്തിച്ചത്.

ഇതില്‍ ഒരു ചോദ്യം തെറ്റാണെന്ന് കാണിച്ച് രണ്ട് പരീക്ഷകളില്‍ നിന്നും പിന്നീട് റദ്ദാക്കുകയും ചെയ്തു. ഒരേ ക്രമത്തില്‍ ഇത്രയും ചോദ്യങ്ങള്‍ അടുത്തടുത്ത പരീക്ഷകള്‍ക്ക് ഉണ്ടാകാറില്ല എന്നതിനാൽ തന്നെ സംഭവം വലിയ ശ്രദ്ധാ പിഴവെന്നാണ് വിലയിരുത്തൽ.

വ്യത്യസ്ത തസ്തികകള്‍ക്കായി നടത്തിയ രണ്ടു പി.എസ്.സി. പരീക്ഷകളില്‍ ഏഴ് ചോദ്യങ്ങളാണ് ആവര്‍ത്തിച്ചിരിക്കുന്നത്. ഒരു ചോദ്യകര്‍ത്താവ് നല്‍കിയ ഏഴു ചോദ്യങ്ങളടങ്ങിയ സെറ്റ് അബദ്ധത്തില്‍ രണ്ടു പരീക്ഷകള്‍ക്കും നറുക്കെടുപ്പിന് ഉപയോഗിച്ചതായിട്ടാണ് സംശയം.

അതേസമയം രണ്ടുപരീക്ഷകളും എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്കാകട്ടെ ആദ്യപരീക്ഷ മനസ്സിലാക്കിയവര്‍ക്ക് രണ്ടാംപരീക്ഷ എളുപ്പമാവും. ഒരു മാര്‍ക്കുപോലും നിര്‍ണായകമാണെന്നിരിക്കെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് റാങ്ക് നിര്‍ണയത്തെ ബാധിക്കുമെന്നാണ് ആശങ്ക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments