കേരളത്തിന് നൽകുന്ന റവന്യു ഡഫിസിറ്റ് ഗ്രാൻ്റ് അനുവദിക്കുമ്പോൾ ശമ്പളം ക്ഷാമബത്ത തുടങ്ങിയവയ്ക്ക് കൂടി ചെലവഴിക്കാൻ വേണ്ട നിർദ്ദേശം പതിനാറാം കേന്ദ്ര ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിൽ റവന്യു ഡെഫിസിറ്റ് ഗ്രാൻ്റ് ഏറ്റവും കൂടുതൽ ലഭിച്ച സംസ്ഥാനമാണ് കേരളം. അതേ സമയം ഏറ്റവും കൂടുതൽ ക്ഷാമബത്ത കുടിശ്ശിക ഉള്ള സംസ്ഥാനവും കേരളമാണ്. നിലവിൽ 2021 ലെ വിലനിലവാര സൂചിക അനുസരിച്ചുളള ശമ്പളമാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത്.
ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പു വരുത്തുന്ന പരാമർശങ്ങൾ കഴിഞ്ഞ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നില്ല. പതിനാറാം കേന്ദ്ര ധനകാര്യ കമ്മീഷനിൽ റവന്യൂ ഡെഫിസിറ്റ് ഗ്രാൻ്റ് വിനിയോഗിക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കണമെന്ന് ധനകാര്യ കമ്മീഷനോട് അഭ്യർത്ഥിച്ചതായി പ്രസിഡൻ്റ് ടി.ഐ. അജയകുമാറും ജനറൽ സെക്രട്ടറി അജയ് കെ നായരും അറിയിച്ചു.
വരുമാനത്തിന്റെ സി൦ഹഭാഗവു൦ ജീവനക്കാരുടെ ശമ്പളത്തിന് നൽകുന്നു എന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എവിടെയും പറഞ്ഞിട്ടില്ല.
എന്നാൽ എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തു അത്തരം കളള പ്രചരണങ്ങൾ നടത്തി ജീവനക്കാരെ കരി വാരി തേച്ചിട്ടുണ്ട്.