ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഓരോ സീസൺ ആരംഭിക്കുമ്പോഴും ക്രിക്കറ്റ് ആരാധകർ ആഗ്രഹിക്കുന്നത് വിദേശ താരങ്ങളെ നേരിൽ കാണാം എന്നാണ്. ഡിവില്ലേസ്, വാർണ്ണർ, കെയിൻ വില്ലിയൻസ്, വാട്സൺ തുടങ്ങി നിരവധി താരങ്ങൾ ഇന്ത്യൻ ജനതയുമായി അടുത്ത ക്രിക്കറ്റ് ബന്ധമുള്ളവരാണ്. ഇങ്ങനെയായി മാറിയത് ഐപിഎൽലെ താരങ്ങളുടെ സാന്നിധ്യം കൊണ്ടുമാണ്.
വിദേശ താരങ്ങളിൽ പലർക്കും ഏറെ പ്രിയങ്കരനാണ് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ്. “ഇനി താന്‍ ഐപിഎൽ കളിക്കുന്നില്ലെന്ന് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. രാജ്യാന്തര കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
ചാപ്യന്‍സ് ട്രോഫി, ആഷസ് പരമ്പര കൂടാതെ ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ ഹോം പരമ്പര എന്നിങ്ങനെ തിരക്കേറിയ അന്താരാഷ്ട്ര കലണ്ടറാണ് താരത്തിനിപ്പോൾ. ഇവയ്ക്ക് പ്രാധാന്യം നല്‍കാനായി ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്‌സ് 2025ലെ ഐപിഎല്‍ സീസണ്‍ ഒഴിവാക്കുമെന്ന് അറിയിച്ചു. സ്റ്റോക്‌സ് ഭാവി സീസണുകളില്‍ യോഗ്യനാവാനായി ഓക്ഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 2025 സീസണില്‍ താരം കളിക്കില്ല.
വിദേശ താരത്തിനും പുതിയ നിയമം
പുതിയ ഐപിഎല്‍ നിയമപ്രകാരം വിദേശകളിക്കാര്‍ മെഗാ ലേലത്തിനായി രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ തുടര്‍ന്നുള്ള 2 മിനി ലേലങ്ങളിലും അവര്‍ക്ക് വിലക്കുണ്ടാകും. ഈ സാഹചര്യം വരാതിരിക്കാനാണ് താരം മെഗാതാരലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.