‘ആര്‍ട്ടിക്കിള്‍ 370’; ജമ്മുവില്‍ ആറ് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യ നിയമസഭാ സമ്മേളനത്തില്‍ ബഹളം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാ സമ്മേളന ത്തില്‍ ആര്‍ട്ടിക്കിള്‍ 370 നെ ചൊല്ലി ബഹളം രൂക്ഷമായി. തിങ്കളാഴ്ച രാവിലെ ആറ് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യ സിറ്റിംഗ് അലങ്കോലപ്പെട്ടത്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പിഡിപി) നേതാവും പുല്‍വാമ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയുമായ വഹീദ് പാറ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ക്കുകയും പ്രദേശത്തിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയം അവതരിപ്പിച്ചു. ഇത് സഭയില്‍ ബഹളത്തിനിടയാക്കി. പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും പ്രമേയം തള്ളണമെന്നും ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) അംഗങ്ങള്‍ ആവശ്യ പ്പെട്ടതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി.

പ്രമേയം സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ 28 ബിജെപി എംഎല്‍എമാരും നീക്കത്തെ എതിര്‍ത്ത് എഴുന്നേറ്റത് നിയമസഭയ്ക്കുള്ളില്‍ ബഹളം വയ്ക്കുകയായിരുന്നു. എന്നാല്‍, പ്രമേയം കേവലം പ്രദര്‍ശനത്തിന് വേണ്ടി അവതരിപ്പിച്ചതാ ണെന്നും യഥാര്‍ത്ഥ ഉദ്ദേശ്യമില്ലെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വാദിച്ചു. പ്രമേയത്തിന് പിന്നില്‍ യഥാര്‍ത്ഥ ലക്ഷ്യമുണ്ടെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി നേരത്തെ ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ 2019 ഓഗസ്റ്റ് 5-ന് എടുത്ത തീരുമാനം ജമ്മു കശ്മീരിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രമേയം സമര്‍പ്പിച്ചതില്‍ വഹീദ് പാരയില്‍ അഭിമാനമുണ്ടെന്നാണ് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞത്. ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയായിരുന്നു ആര്‍ട്ടിക്കിള്‍ 370 . പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യങ്ങള്‍ എന്നിവ ഒഴികെയുള്ള ആഭ്യന്തര കാര്യങ്ങളില്‍ സംസ്ഥാനത്തിന് അതിന്റേതായ ഭരണ ഘടനയും പതാകയും സ്വയംഭരണാവകാശവും അനുവദിച്ചു. 2019 ഓഗസ്റ്റ് 5-ന്, കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഫലപ്രദമായി നീക്കം ചെയ്യുകയും ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുകയും ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments