
National
വ്യോമസേനയുടെ ‘മിഗ് 29’ ആഗ്രയില്‍ തകര്‍ന്നു വീണു
ആഗ്ര: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം തകര്‍ന്നുവീണു. ആഗ്രയിലെ സോങ്ക ഗ്രാമത്തിലെ ഒരു തുറസ്സായ മൈതാനത്താണ് വിമാനം വീണത്. പഞ്ചാബിലെ ആദംപൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അഭ്യാസത്തിനായി ആഗ്രയിലേക്കുള്ള യാത്രാമധ്യേയാണ് തകര്‍ന്നത്.
പൈലറ്റ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തുറസ്സായ സ്ഥലത്തായതിനാല്‍ തന്നെ വന്‍ ദുരന്തം ഒഴിവായി. അപകടത്തിന്‍രെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. അപകടം നടന്ന കാരണത്തെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി.