FootballSports

വിനീഷ്യസ് റയൽ മാഡ്രിഡ് വിടില്ല; ആശങ്ക ഒഴിഞ്ഞ് ആരാധകർ

ഫുട്ബോൾ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങൾക്ക് ഒട്ടും തന്നെ ശമനമില്ല. കഴിഞ്ഞ സീസണിലെ ബാലൺ ഡി ഓർ പുരസ്‌ക്കാരങ്ങൾ പ്രഖ്യപിച്ചത് മുതൽ ആശങ്കയിലാണ് ഫുട്ബോൾ ആരാധകർ. അതിലുപരി വളരെ ബുദ്ധിമുട്ടേറിയ സമയമാണ് ഇപ്പോൾ വിനീഷ്യസ് ജൂനിയർ അനുഭവിക്കുന്നതും.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റോഡ്രിക്ക് പുരസ്‌കാരം നൽകിയതിലുള്ള വിവാദങ്ങൾ ഇത് വരെ കെട്ടടങ്ങിയിട്ടില്ല. റോഡ്രിക്ക് മുൻപ് ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ പോകുന്നത് ബ്രസീൽ താരമായ വിനിഷ്യസാണ് എന്നാണ് എല്ലാവരും കരുതിയത്. അദ്ദേഹത്തിന്റെ പേരായിരുന്നു ഏറ്റവും കൂടുതൽ കേട്ടിരുന്നതും.

രണ്ട് ദിവസമായി വിനീഷ്യസ് റയൽ മാഡ്രിഡ് വിടാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് വരുന്നത്. ബാലൺ ഡി ഓർ കിട്ടാത്തതാണ് കാരണം എന്നുമാണ് ആരോപണം. റയലിൽ ഫ്രഞ്ച് താരം എംബപ്പേ കൂടെ വന്നത് കൊണ്ട് വിനിഷ്യസ് മാറുന്നതിൽ ടീം എതിർക്കാനുള്ള സാധ്യത കുറവാണ്.

നിലവിൽ സൗദി അറേബ്യ, ഇംഗ്ലണ്ട് എന്നി സ്ഥലങ്ങളിൽ നിന്നും താരത്തിന് ഓഫാറുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സമ്മറിൽ ഒരു ബില്യൺ യൂറോയുടെ ഓഫർ അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകളോട് താരം പ്രതികരിച്ചിരിക്കുകയാണ്. താൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് പറയുന്നത്.

ഇതോടെ വിനി റയലിൽ നിന്നും പോകും എന്ന വാർത്തയ്ക്ക് വിരാമമാണ് സംഭവിച്ചിരിക്കുന്നത്. താരത്തിനെ സ്വന്തമാക്കാൻ വമ്പന്മാരായ പിഎസ്ജി,യുണൈറ്റഡ്,ചെൽസി എന്നിവരൊക്കെ ഇപ്പോഴും രംഗത്തുണ്ട്. നിലവിൽ വിനീഷ്യസ് ജൂനിയർ ഒരു മാറ്റം ആഗ്രഹിച്ചാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നെ പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *