ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത് തന്റെ തമിഴഗ വെട്രി കഴകം പാര്‍ട്ടിയിലൂടെ ആയിരുന്നു. എല്ലാവരും ഉറ്റുനോക്കിയ പാര്‍ട്ടിയുടെ ആദ്യ സമ്മേളനവും കഴിഞ്ഞ ദിവസം നടന്നിരുന്നു. സമ്മേളനത്തില്‍ തമിഴ്‌നാടിന്റെ ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായ ഭാഷയില്‍ താരം വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ കേന്ദ്രത്തെയും വിമര്‍ശിച്ച് തന്‍രെ നിലപാട് വ്യക്തമാക്കുകയാണ് വിജയ്. എന്‍ഡിഎ സര്‍ക്കാരിന്റെ വലിയ പദ്ധതിയായ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയിരിക്കുകയാണ് ടിവികെ.
കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ പല രാഷ്ട്രീയ നേതാക്കളും മോദി സര്‍ക്കാരിന്‍രെ ഈ പദ്ധതിക്ക് എതിരാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രമേയത്തില്‍ ടിവികെ ഇന്ന് പ്രഖ്യാപിച്ചു. നീറ്റ് വിഷയത്തില്‍ പാര്‍ട്ടി ബിജെപിയെ എതിര്‍ക്കുകയും വിദ്യാഭ്യാസം സംസ്ഥാന പട്ടികയ്ക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തമിഴ്‌നാട്ടിലെ ജനങ്ങളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചതിന് സംസ്ഥാന ഡിഎംകെ സര്‍ക്കാരിനെ എതിര്‍ക്കുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി.
സാമൂഹ്യ നീതിക്കായുള്ള ഡിഎംകെയുടെ മുദ്രാവാക്യത്തെയും പാര്‍ട്ടി പരിഹസിച്ചു, ജാതി സെന്‍സസ് ആവശ്യപ്പെടുന്നതി നുപകരം ഭരണകക്ഷി ജാതി സര്‍വേ നടത്തേണ്ടതുണ്ടെന്ന് പറഞ്ഞു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അവലോകനത്തിന് കീഴിലുള്ള വഖഫ് ഭേദഗതി ബില്‍ 2024-നെ ‘ഫെഡറലിസത്തിനെതിരായ ആക്രമണം’ എന്ന് വിളിക്കുകയും അത് പിന്‍വലിക്ക ണമെന്ന് ആവശ്യവും ടിവികെ ഉന്നയിച്ചു.