ശ്രീനഗര്‍; ശ്രീനഗറില്‍ വീണ്ടും ഭീകാരാക്രമണം ശക്തമാകുന്നു. ഞായാറാഴ്ച്ച രാവിലെ ശ്രീനഗറിലെ മാര്‍ക്കറ്റില്‍ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് നെരെയാണ് കുറച്ച് ആഴ്ച്ചകളായി ഭീകരര്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നത്.
പാവപ്പെട്ട ജനങ്ങളെ ആക്രമിക്കുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്നാണ് മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള സംഭവത്തെ അപലപിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ ശ്രീനഗറിലെ ഖന്‍യാര്‍ മേഖലയില്‍ ഒരു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വെടിവച്ചു കൊന്നിരുന്നു. അതിന്റെ പകരമാണോ ഈ ആക്രമണമെന്ന് വ്യക്തമല്ല.