ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കാൻ രോഹിത്ത് ശർമ്മ; സൂചനകൾ നൽകി താരം

ഈ മാസം 22ന് പെർത്തിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. രോഹിത് ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടു നിന്നാൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയായിരിക്കും ഇന്ത്യയെ നയിക്കുക.

rohitsharma emotional about test lost

മുംബൈ: ന്യൂസിലൻഡിനോടേറ്റ കനത്ത തോൽവിക്കു പിന്നാലെ ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തെക്കുറിച്ച് പുതിയ വിവരങ്ങൾ നൽകി ക്യാപ്റ്റൻ രോഹിത് ശർമ. സ്വന്തം മണ്ണിലേറ്റ തോൽവിക്കുശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളാണ്‌ ഇന്ത്യൻ ടീമിന് നേരെ ഉയരുന്നത്.

അടുത്ത വർഷം ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്കെത്താൻ ഇന്ത്യ ഇനി കുറച്ചധികം വിയർക്കാൻ സാധ്യതയുണ്ട്. ഏത് സമ്മർദ്ദ ഘട്ടങ്ങളിലും മികച്ച കളി പുറത്തെടുക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമ്മാർ ദയനീയമായി ന്യൂസിലാൻഡ് ബോളർമാർക്കു മുന്നിൽ തകർന്നടിഞ്ഞു.

ഇപ്പോഴിതാ 22ന് പെർത്തിൽ ഓസ്‌ട്രേലിയയുമായി തുടങ്ങുന്ന ആദ്യ ടെസ്റ്റിൽ താൻ കളിക്കുമോ എന്ന കാര്യം ഉറപ്പില്ലെന്ന് രോഹിത് ശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ” ആദ്യ ടെസ്റ്റിൽ താൻ പങ്കെടുക്കുന്ന കാര്യം സംശയത്തിലാണെന്നും ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകുമോ എന്ന് ഇപ്പോൾ ഉറപ്പ് പറയാനാവില്ലെന്നും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും” രോഹിത്ത് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് രോഹിത് വിട്ടു നിന്നാൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയായിരിക്കും ഇന്ത്യയെ നയിക്കുക. രോഹിത്തിൻറെ അഭാവത്തിൽ ഓപ്പണറായി അഭിമന്യു ഈശ്വരന് ആദ്യ ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ആദ്യ ടെസ്റ്റിൽ നിന്ന് മാത്രമാണോ രോഹിത് വിട്ടു നിൽക്കുക എന്നകാര്യവും വ്യക്തമല്ല.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് 4-0ൻറെയെങ്കിലും വിജയം അനിവാര്യമാണ്. അഞ്ച് ടെസ്റ്റുകളാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുക. 1990ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയയിൽ ഇന്ത്യ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര കളിക്കുന്നത്.

ന്യൂസിലൻ‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവി വഴങ്ങിയതിൻറെ നാണക്കേടിന് പുറമെ ബാറ്റിംഗിലും രോഹിത്തും കോലിയും തീർത്തും നിറം മങ്ങിയത് ആരാധകരെ നിരാശരാക്കിയിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്ന് രോഹിത് മത്സരശേഷം സമ്മാനദാനച്ചടങ്ങിൽ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments