വാർദ്ധക്യ ലക്ഷണങ്ങളെ അകറ്റാൻ ഒരു പൊടിക്കൈ; അറിയാം ഐസ് മസാജിനെ കുറിച്ച്

‌‌‌‌‌‌‌‌‌‌‌‌‌‌‌‌കൗമാരക്കാരുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. നാം കഴിക്കുന്ന ഭക്ഷണം, തലയിലെ താരൻ, മുഖത്തെ എണ്ണമയം, പൊടിപടലങ്ങൾ, എന്ന് തുടങ്ങി പലകാരണങ്ങൾ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ കുറച്ച് ഒന്ന് ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ സാധിക്കുന്ന ഒന്നാണ് മുഖക്കുരു എന്ന പ്രശ്നം. അതിന് ഏറ്റവും വലിയ ഒരു ടിപ്പാണ് ഐസ്മസാജ്.

അതായത് മുഖക്കുരു പ്രശ്നം ഉള്ളവർ ഐസ് ഉപയോഗിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയും അമിതമായ എണ്ണ ഉൽപാദനം തടയുന്നതിലൂടെയും ചർമ്മത്തിലെ ചുവപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കും. ‌ഫ്രോണ്ടിയേഴ്സ് ഇൻ ഫിസിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ മുഖത്ത് ഐസ് മസാജ് ചെയ്യുന്നതിനെ കുറിച്ച് വിശദമായി പറയുന്നുണ്ട്. ചർമ്മത്തിൽ ഐസ് ക്യൂബ് ഉപയോ​ഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വളരെ വലുതാണ്.

വിവിധ ക്രീമുകൾ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഐസ് ഐക്യൂബ് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ ലോലമാക്കാൻ സഹായിക്കും. മുഖത്ത് പതിവായി ഐസ് പുരട്ടുന്നത് കണ്ണുകൾക്ക് താഴെയുള്ള നീർവീക്കം ഇല്ലാതാക്കാൻ സഹായിക്കും.

കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് കുറയ്ക്കുന്നതിന് 15-20 മിനിറ്റ് നേരം മസാജ് ചെയ്യുന്നത് ​ഗുണം ചെയ്യും. വീർത്ത കണ്ണുകൾക്കുള്ള മികച്ചൊരു പരിഹാരമാണ് ഐസ് ക്യൂബ് മസാജ് എന്നും വിദ​ഗ്ധർ പറയുന്നു. ഐസിൻ്റെ തണുപ്പ് ചർമ്മത്തിൻ്റെ സുഷിരങ്ങൾ ശക്തമാക്കാൻ സഹായിക്കുകയും ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് സൂര്യാഘാതമേറ്റ ചർമ്മത്തിന് ഏറെ ആശ്വാസം നൽകുന്നു. കാരണം, ഐസ് ക്യൂബ് സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചുവപ്പും വീക്കവും ഒഴിവാക്കാൻ സഹായിക്കുന്നു. ഐസ് ക്യൂബുകൾ നേർത്ത തുണിയിലോ തൂവാലയിലോ പൊതിഞ്ഞ് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. അതുമല്ലെങ്കിൽ തക്കാളി പൾപ്പ്, കറ്റാർവാഴ ജ്യൂസ്, കുക്കുമ്പർ ജ്യൂസ് തുടങ്ങിയ ചേരുവകൾ ഒരു ഐസ് ട്രേയിൽ ഫ്രീസ് ചെയ്ത് മുഖത്ത് മസാജ് ചെയ്യാവുന്നതാണ്. ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ മുഖത്ത് ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യരുത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments