ചെന്നൈ: സ്വന്തം ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാന്‍ കേരളവും തമിഴ്‌നാടും ഉറ്റക്കെട്ടായി നില്‍ക്കണമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ‘ഹിന്ദി’ ഭാഷ അടിച്ചേല്‍പ്പിക്കുന്ന പ്രവണത മുന്‍ നിര്‍ത്തിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചത് ഈ സംസ്ഥാനങ്ങള്‍ അവരുടെ സിനിമാ മേഖലയില്‍ ഹിന്ദിയുടെ സ്വാധീനത്തെ ചെറുത്തുനിന്നതിനാലും സ്വന്തം മാതൃ ഭാഷയെ ചേര്‍ത്ത് പിടിച്ചതിനാലുമാണ്. നമ്മുടെ ഭാഷയെ നമ്മള്‍ സംരക്ഷിച്ചില്ലെങ്കില്‍, ഹിന്ദി നമ്മുടെ സംസ്‌കാരത്തെ മറികടക്കുകയും നമ്മുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുകയും ചെയ്യും.
അതുകൊണ്ടാണ് ദ്രാവിഡ പ്രസ്ഥാനം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ത്തത്. ഇതിലൂടെ പല പ്രാദേശിക ഭാഷകളും സംരക്ഷിക്കപ്പെട്ടു. ഹിന്ദിയോട് വ്യക്തിപരമായി എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിനും തമിഴ്നാടിനും അവരുടെ തനത് സംസ്‌കാരങ്ങളോട് അഗാധമായ സ്നേഹമുണ്ടെന്നും ബി.ജെ.പിയില്‍ നിന്ന് സമാനമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.