കിവീസിനെ തകർക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ക്ലൈമാക്സിൽ ത്രില്ലിംഗ് ആയി കളിമാറുമെന്ന് കരുതിയ വാങ്കഡെയിലെ കാണികൾക്ക് മുന്നിൽ സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു ഇന്ത്യൻ ടീമിന്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ മണ്ണിൽ വച്ച് മുഴുവൻ പരമ്പരയും ഇന്ത്യ തോൽക്കുന്നത്.
ഒരിക്കൽ കൂടി ഇന്ത്യയുടെ ബാറ്റർമ്മാർ വീണ്ടും കിവീസിന്റെ ബോളർ മാർക്കുമുന്നിൽ തകർന്നടിഞ്ഞു. റിഷഭ് പന്ത് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി അറിഞ്ഞു കളിച്ചത്. രോഹിത് ശർമ്മയും ടീമിനും ഇനി ഡബ്യൂസിസി ഫൈനലിലേക്ക് അടുക്കുംന്തോറും വലിയ കടമ്പകൾ കടക്കേണ്ടി വരും.
മൂന്നു മത്സരങ്ങളും നോക്കുമ്പോൾ ഇന്ത്യൻ ടീം വളരെ ദയനീയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. നാണം കെട്ടുള്ള ഈ മടക്കത്തിൽ ഇന്ത്യക്കിത് വലിയ ബ്ലാക്ക് മാർക്ക് ആയി തുടരും. ഇന്ത്യയുടെ സ്പിന്നർമാറെ ഉപയോഗിച്ച് പല സമ്മർദ്ദ ഘട്ടങ്ങളിലും ഇന്ത്യ കളി തിരിച്ചുപിടിക്കുന്നത് പലപ്പോഴായും കണ്ടിട്ടുണ്ട്. എന്നാൽ വിപരീതമായിരുന്നു ന്യൂസ്‌ലാൻഡുമായുള്ള ഈ പരമ്പര. രോഹിത്തിനോ കോലിക്കോ തിളങ്ങാൻ പോലും കഴിഞ്ഞില്ല.