National

തീവണ്ടിയുടെ കോച്ചിനുള്ളില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് പരിക്ക്

ചണ്ഡീഗഡ്: പഞ്ചാബിലെ ഫത്തേഗഡ് ജില്ലയില്‍ ട്രെയിനിനുള്ളില്‍ സ്‌ഫോടനം. നാല് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10.30 ഓടെ അമൃത്സറില്‍ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ഹൗറ മെയിലിന്റെ ജനറല്‍ കോച്ചിലാണ് സ്ഫോടനം ഉണ്ടായത്. കോച്ചിനുള്ളില്‍ പടക്കം അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റില്‍ വെച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനമുണ്ടാകാന്‍ കാരണം.

സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇവരെ ഫത്തേഗഡ് സാഹിബ് സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ജിആര്‍പി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജഗ്മോഹന്‍ സിംഗ് പറഞ്ഞു. പടക്കങ്ങളുടെ സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *