ഇന്നത്തെ കാലത്ത് പലതരം ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത വൈവിധ്യമാർന്ന രോഗങ്ങളാണ് നമ്മെ തേടിവരുന്നത്. അതിനു പ്രധാനകാരണങ്ങളിൽ ഒന്ന് ജീവിത ശൈലി തന്നെയാണ്.
പഞ്ചസാരയും കൊഴുപ്പേറിയതുമായ കൃത്രിമ ഭക്ഷണങ്ങളും, വ്യയായ്മ ഇല്ലായ്മയും എല്ലാം ഇതിൽപ്പെടും. ഒരു പോയിന്റിൽ എത്തുമ്പോൾ ഇത് പലവിധ വ്യാധികൾക്ക് കാരണമാകുന്നു. പിന്നീട് ഇതിന് ചികിത്സ തേടി പോകുന്നതും, ഭേദമാക്കാൻ നല്ലഭക്ഷണം നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നതുമൊക്കെയുള്ളത് പതിവ് കാഴ്ചയാണ്.
എന്നാൽ ശരീരം ശ്രദ്ധിക്കാൻ ഒരുങ്ങുന്നവർ വിട്ട് പോകുന്ന ഒരു പ്രധാന കാര്യമാണ് തലച്ചോറിന്റെ ആരോഗ്യം. ശരീര ആരോഗ്യം പോലെ തന്നെ ഏറ്റവും പ്രധാനമാണ് തലച്ചോറിന്റെ ആരോഗ്യവും.
ദൈനം ദിന കാര്യങ്ങൾ ചെയ്തു പോകുന്നതിനും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനോമൊക്കെ പ്രധാനമാണ് ഓർമ്മ ശക്തി. ഇതിന് ആരോഗ്യകരമായ ഭക്ഷണം ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്തും. ഇല്ലെങ്കിൽ ഇത് തലച്ചോറിന്റെ സന്തുലിതാവസ്ഥയെ തന്നെ ഒരുഘട്ടത്തിൽ ബാധിച്ചേക്കാം.
തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങളെ നമുക്ക് പരിചയപ്പെടാം.
ഫാറ്റി ഫിഷ് – മത്തി, അയല, ചൂര, കിളിമീൻ, നെയ്മീൻ, പുഴമീൻ തുടങ്ങിയ എന്ന അടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണെന്ന് പഠനം പറയുന്നു.
ഇവയ്ക്ക് പുറമെ ഫ്ലാക്സ് സീഡ്സ്, ചിയ സീഡ്സ്, വാൾനട്ട്, സോയാബീൻസ്, ബ്ലൂ ബെറി എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവയൊക്കെ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്.
പംപ്കിന്‍ സീഡ് – ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ പംപ്കിന്‍ സീഡ് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതുപോലെ മുട്ടയും ഏറെ നല്ലതാണത്രേ. മുട്ടയിലെ മഞ്ഞക്കരുവില്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ധാരാളം വൈറ്റമിനുകളും ധാതുക്കളും ഉൾപ്പെട്ടിട്ടുണ്ട്.
ഇനി പറയുന്നത് വിറ്റാമിന് സി – ഓറഞ്ച്, കോളിഫ്ലവർ, പപ്പായ, സ്ട്രോബെറി, ബ്ലൂബെറി, നാരങ്ങാ, സപ്പോട്ട, മൗസമ്പി, പൈൻ ആപ്പിൾ, മാമ്പഴം, ബ്രോക്കോളി, ചുവന്ന ബെൽ പെപ്പെർ, ബ്രസ്ലാസ് സ്പ്രൗട്സ് എന്നിവ ഹൈ വിറ്റാമിൻസി അടങ്ങിയ ആഹാരം കഴിക്കുന്നത് ഏറെ ഗുണപ്രദാനം ചെയ്യും.
ഡാര്‍ക്ക് ചോക്ലേറ്റ് – ഇതില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡുകള്‍ നിങ്ങളുടെ ജ്ഞാനശക്തി വര്‍ധിപ്പിക്കുന്നു. ഫ്ലവനോയ്ഡുകള്‍ തലച്ചോറില്‍ പുതിയ ന്യൂറോണുകള്‍ നിര്‍മിക്കുന്നു. ഒപ്പം ഓര്‍മശക്തിയും മെച്ചപ്പെടുത്തും