കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി. പി ദിവ്യയുടെ സെനറ്റ് അംഗത്വത്തെ പറ്റി പരാതി ലഭിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ തുടരുന്നത് സംബന്ധിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിക്കുന്ന സാഹചര്യത്തില്‍ വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ നിയമ നടപടിയുണ്ടാകും.
അതേസമയം, ജയിലില്‍ കഴിയുന്ന പി. പി ദിവ്യയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എ ഡി എം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്നാണ് ദിവ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പെട്രോള്‍ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ, പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്.