സൈബർ ആക്രമണകാരികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി കാനഡ

കാനഡയിൽ കടന്ന് കൂടിയ ഖാലിസ്ഥാൻവാദം ഇന്ത്യാ കാന‍ഡ ബന്ധത്തിൽ കൂടുതൽ വിള്ളൽ സൃഷ്ടിക്കുന്നു. ഖാലിസ്ഥാൻ വാദിയായ ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകത്തോടെ കാനഡയുടെ സാമൂ​ഹികാവസ്ഥ വഷളായി. ഇതോടെ ഇതിന് പിന്നിൽ ആരെന്നുള്ള അന്വേഷണത്തിൽ കാന‍ഡ എത്തിയത് ഇന്ത്യാ എന്നതാണ്.

ഖാലിസ്ഥാൻവാദികൾക്ക് വേണ്ടി രഹസ്യ നീക്കങ്ങൾ ചെയ്തുകൊടുക്കുന്നത് അമിത്ഷായെപോലുള്ള ഇന്ത്യയിലെ ചില നേതാക്കളെന്ന് ആവർത്തിക്കുകയാണ് കാനഡ. ഈ വാദത്തെ ഇന്ത്യ ശക്തമായി എതിർക്കുന്നുണ്ട്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ പരസ്പരം ശത്രുക്കളായി മാറുന്ന സ്ഥിതിയാണ് ഉള്ളത്. ഇന്ത്യയോട് പ്രതികാരനടപടിയെന്നോണമാണ് ഇപ്പോൾ കാനഡ ഓരോ തീരുമാനങ്ങളും എടുത്ത് കൊണ്ടിരിക്കുന്നത്.

ആദ്യം കാനഡയിലുള്ള ഉദ്യോ​ഗസ്ഥരെ പിരിച്ചു വിടുന്നു ഇന്ത്യയിലുളള കനേഡിയൻ ഉദ്യോ​ഗസ്ഥരെ തിരികെ വിളിക്കുന്നു. ഇത് കഴിഞ്ഞപ്പോൾ വിദ്യാദ്യർത്ഥികളുടെ സ്വപ്ന ന​ഗരമായ കാനഡയിലേക്കുള്ള വരവിന് നിയന്ത്രണം കൊണ്ടു വന്നു. എന്നിട്ടും കാനഡയുടെ പ്രതികാര നടപടിയ്ക്ക് അവസാനമായില്ലെന്നതാണ്.

ഇപ്പോഴിതാ സൈബർ ആക്രമണകാരികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയേയും ഉൾപ്പെടുത്തിയിരിക്കുകയാണ് കാനഡ. ഇത് തികച്ചും ഇന്ത്യയോടുള്ള പ്രതികാര നടപടിയെന്ന നിലയ്ക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. സൈബർ ആക്രമികളുടെ ലിസ്റ്റിൽ ഇന്ത്യയെ അഞ്ചാം സ്ഥാനത്താണ് കാന‍ഡ ഉൾപ്പെടുത്തിയിരിക്കുന്നത്. കാനഡയുടെ സൈബർ സുരക്ഷ വാർഷിക റിപ്പോർട്ടിലാണ് പരാമർശം. ഭരണത്തലന്മാർ തന്നെ ചാരപ്രവൃത്തിക്ക് നേതൃത്വം നൽകുന്നുവെന്ന ഗുരുതര സ്വഭാവമുള്ള വിശേഷണവും ഇന്ത്യക്കെതിരെ റിപ്പോർട്ടിലുണ്ട്.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. നിജ്ജർ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലുമടക്കം അമിത് ഷാക്ക് പങ്കുണ്ടെന്ന് സുരക്ഷകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപിൽ കനേഡിയൻ വിദേശകാര്യ സഹമന്ത്രിയും സുരക്ഷ ഉപദേഷ്ടാവും സ്ഥിരീകരിച്ചതായിരുന്നു ഇന്ത്യയെ ചൊടിപ്പിച്ചത്.

അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നുവെന്ന കുറിപ്പ് ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തി കുറിപ്പ് കൈമാറുകയും ചെയ്തു. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണെന്നും ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കാനഡയിൽ-ഇന്ത്യൻ കോൺസുലർ ഉദ്യോഗസ്ഥർ സദാ നിരീക്ഷണത്തിലാണ്. നയതന്ത്ര ബന്ധങ്ങൾക്ക് വിരുദ്ധമാണ് നടപടികളെന്ന മുന്നറിയിപ്പ് നിരന്തരം കാനഡ അവഗണിക്കുകയാണ്. അവിടെയുള്ള ഇന്ത്യക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

നിജ്ജർ കൊലപാതകം മുതലിങ്ങോട്ട് ആടിത്തുടങ്ങിയ ഇന്ത്യ കാനഡ നയന്ത്ര ബന്ധം അമിത് ഷാക്കെതിരെ ആരോപണമുന്നയിക്കപ്പട്ടോതോടെ കൂടുതൽ വഷളായി. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിൽ തുടങ്ങിയ ഉരസൽ കടുത്ത ഉപരോധങ്ങളിലേക്കടക്കം നീങ്ങിയേക്കാമെന്നാണ് സൂചന.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments