ഉത്തര്‍പ്രദേശ്; ഉത്തര്‍ പ്രദേശില്‍ 15 വയസുകാരന്റെ വയറില്‍ നിന്ന് നീക്കം ചെയ്തത് ബാറ്ററികളും ബ്ലേഡുകളുമുള്‍പ്പടെ 56ലധികം വസ്തുക്കള്‍. ശസ്ത്രക്രിയയെ തുടര്‍ന്ന് കുട്ടി മരണപ്പെടുകയും ചെയ്തിരുന്നു. കുട്ടിക്ക് കഠിനമായ വയറുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനാലാണ് ചികിത്സയ്‌ക്കെത്തിയത്. ആദ്യം ഹത്രസിലെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് അവിടെ നിന്ന് ജയ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റി, മതിയായ ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം കുട്ടിക്ക് വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി.
തുടര്‍ന്ന്, കുടുംബം അലിഗഡിലെ ആശുപത്രിയില്‍ എത്തിച്ചു. ശേഷം അള്‍ട്രാസൗണ്ട് പരിശോധനയിലാണ് കുട്ടിയുടെ വയറ്റില്‍ പല വസ്തുക്കളും ഉണ്ടെന്ന് മനസിലായത്. പിന്നീട് ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്തു. വാച്ച് ബാറ്ററികള്‍, ബ്ലേഡുകള്‍, നഖങ്ങള്‍, മറ്റ് ലോഹക്കഷണങ്ങള്‍ തുടങ്ങി 56 വസ്തുക്കളാണ് കുട്ടിയുടെ വയറില്‍ നിന്ന് നീക്കം ചെയ്തത്. പിന്നീട് കുട്ടി മരണപ്പെടുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി മനപ്പൂര്‍വമോ അബദ്ധത്തിലോ ആകാം സാധനങ്ങള്‍ വിഴുങ്ങിയതെന്നാണ് കരുതുന്നതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.