HealthNews

വെറുതെ മുഖം കഴുകുന്നതിൽ കാര്യമില്ല; മുഖ സംരക്ഷണമാണ് ലക്ഷ്യമെങ്കിൽ ഇക്കാര്യങ്ങൾ കൂടെ ശ്രദ്ധിക്കൂ…

ദിവസത്തിൽ രണ്ട് മൂന്ന് തവണയെങ്കിലും മുഖം കഴുകേണ്ടതുണ്ട് എന്ന് സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ അത് എങ്ങനെ, എന്തിന്, എന്ത് ​ഗുണമാണ് നൽകുന്നത് എന്നതിനെക്കുറിച്ച് ഇതിൽ പലർക്കും അറിയാൻ സാധ്യതയില്ല. അങ്ങനെയുള്ളവർ തീർച്ചയായും മുഖം കഴുകുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

എന്തെല്ലാമാണ് മുഖം കഴുകുമ്പോൾ അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

ദിവസവും രാവിലെയും വൈകിട്ടും രണ്ടു നേരം മുഖം കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്. പുറത്തുപോയി ഒരുപാട് പൊടിയും അഴുക്കും ഏറ്റെന്ന് തോന്നിയാലോ വര്‍ക്ക് ഔട്ട് ചെയ്ത ശേഷമോ കഴുകുന്നതിലും തെറ്റില്ല. പക്ഷേ അമിതമായ രീതിയിൽ മുഖം കഴുകുന്നത് അത്ര നല്ലതെന്ന കാര്യം എപ്പോഴും ഓർത്തിരിക്കണം. എപ്പോഴും മുഖം കഴുകുന്നത് മുഖത്തെ ചർമം കൂടുതൽ വലിയാൻ കാരണമാകും എന്നതാണ് ഇങ്ങനെ പറയാനുള്ള കാരണം.

മുഖം കഴുകാൻ ഒരിക്കലും ചൂടുവെള്ളം ഉപയോ​ഗിക്കരുത്. ചൂടുവെള്ളം മുഖത്തെ രക്തക്കുഴലുകളെ ചുരുക്കും. ഒപ്പം മുഖത്തു കരിവാളിപ്പും ചുവപ്പ് നിറവും വരുത്താനും സാധ്യതയുണ്ട്. അതേ പോലെ മുഖ സംരക്ഷണത്തിൽ മുഖത്ത് ഉപയോ​ഗിക്കുന്ന മേക്കപ്പ് പ്രൊഡക്ടുകൾക്ക് ഒരു സുപ്രധാന പങ്ക് ഉണ്ട്. മേക്കപ്പ് റിമൂവർ ഉപയോഗിച്ചു മേക്കപ്പ് നന്നായി നീക്കം ചെയ്യാതെ ഒരിക്കലും കിടക്കയിലേക്ക് പോകരുത്. ഇത് ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞു മുഖക്കുരു ഉണ്ടാകാൻ കാരണമാകും. മുഖം തുടയ്ക്കുന്ന ടവൽ എപ്പോഴും വൃത്തിയുള്ളതാകണം. ടവൽ എപ്പോഴും അണുവിമുക്തമാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

ഇനി മുഖം കഴുകിയ ശേഷം ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

മുഖം കഴുകിയ ശേഷം ഒരിക്കലും അമർത്തി തുടയ്ക്കരുത്. പകരം ഉണങ്ങിയ ടവൽ കൊണ്ട് ഈർപ്പം ഒപ്പിയെടുക്കാം. ഫേഷ്യൽ വൈപ്പുകൾ ഒരിക്കലും മുഖം കഴുകുന്നതിനു തുല്യമാകില്ല. പുറത്തുപോകുമ്പോഴോ മറ്റോ വൈപ്പുകൾ ഉപയോഗിക്കാം. എന്നാൽ വീട്ടിലെത്തിയ ശേഷം മുഖം കഴുകി വൃത്തിയാക്കാം.

ഇനി മുഖം കഴുകുമ്പോൾ ഒഴിച്ചു കൂടാൻ സാധിക്കാത്ത ഒരു കാര്യമാണ് ക്ലെൻസർ – നിങ്ങളുടെ ചർമത്തിന്റെ സ്വഭാവമനുസരിച്ചു വേണം ക്ലെൻസർ തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ വിപരീതഫലമാകും. വളരെ ഡ്രൈയായ ചർമം ആണെങ്കിൽ കൂടുതൽ ജലാംശമുള്ള ക്ലെൻസർ ഉപയോഗിക്കാം. നോർമൽ സ്‌കിൻ ആണെങ്കിൽ ഫോമിങ് അല്ലെങ്കിൽ ജെൽ ക്ലെൻസറും ഉപയോഗിക്കാം.

ഒരുപാട് വീര്യം കൂടിയതും നിലവാരമില്ലാത്തതുമായവ ഒരിക്കലും ഉപയോഗിക്കരുത്. ഓരോ തരം ക്ലെൻസറും ഓരോ രീതിയിലാണ് ഉപയോഗിക്കുക. ക്ലെൻസിങ് ലോഷനാണ് ഉപയോഗിക്കുന്നതെങ്കിൽ ഡ്രൈ സ്‌കിന്നിൽ മോയിസ്ച്ചറൈസർ ഉപയോഗിക്കുന്ന പോലെ പുരട്ടി നീക്കം ചെയ്യണം. ഇനി ജെല്ലുകളോ ഫോമോ ആണ് ഉപയോഗിക്കുന്നതെങ്കിൽ മുഖം അൽപ്പം നനച്ച ശേഷം പുരട്ടുക. മുഖക്കുരു നീക്കം ചെയ്യുന്ന ക്ലെൻസറാണ് ഉപയോഗിക്കുന്നതെങ്കിൽ ഇതു പുരട്ടിയ ശേഷം ഒരു മിനിറ്റ് നേരം ഇരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *