Cinema

ദാദ സാഹേബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രബർത്തിക്ക്

ഇന്ത്യൻ സിനിമ രംഗത്തെ പരമോന്നത ബഹുമാധിയായ ദാദ സാഹേബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രബർത്തിക്ക്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ വാര്‍ത്ത എക്സിലൂടെ പങ്കുവച്ചത്.

മിഥുൻ ചക്രവർത്തിയെ ഈ അവാർഡിന് തെരഞ്ഞെടുത്തത്, ഇന്ത്യയിലെ ചലച്ചിത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ അസാധാരണമായ സംഭാവനകളെ അടിസ്ഥാനമാക്കി ആയിരുന്നു. 2019-ൽ അദ്ദേഹം പത്മഭൂഷൺ പുരസ്‌കാരത്താൽ നേരത്തെ ആദരിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

1976-ൽ തന്റെ സിനിമാജീവിതം ആരംഭിച്ച മിഥുൻ ചക്രവർത്തി ‘ഡിസ്കോ ഡാൻസർ’, ‘ജങ്’, ‘പ്രേം പ്രതിഗ്യാ’, ‘പ്യാർ ഝുക്താ നഹി’, ‘മർദ്’ എന്നിവയെല്ലാം ഉൾപ്പെടുന്ന നിരവധി ഹിറ്റുകൾക്കാണ് അറിയപ്പെടുന്നത്. ഐ ആം എ ഡിസ്കോ ഡാൻസർ”, “ജിമ്മി ജിമ്മി” തുടങ്ങിയ ഗാനങ്ങളിലെ അദ്ദേഹത്തിൻ്റെ നൃത്ത പ്രകടനങ്ങൾ അദ്ദേഹത്തെ ‘ഡിസ്കോ ഡാൻസർ’ എന്ന പേരിൽ ആരാധകർക്കിടയിൽ ജനപ്രിയനാക്കി.

2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്. സുമൻ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്. ഒക്‌ടോബർ എട്ടിന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *