
കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരൂർ സതീശന് പിന്നിൽ താനാണെന്ന് ആരോപണങ്ങൾ വാർത്തകൾ വരുന്നുണ്ട്. അത് തെറ്റാണെന്നും മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതാണെന്ന് ശോഭ സുരേന്ദ്രൻ ആഞ്ഞടിച്ചു. റിപ്പോർട്ടർ ചാനല്‍ മേധാവിക്കും മാധ്യമപ്രവർത്തർക്കുമെതിരെ ശക്തമായ വാക്കുകള്‍ ഉപയോഗിച്ചാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശോഭ സുരേന്ദ്രൻ തള്ളിക്കളഞ്ഞത്… വീഡിയോ കാണാം…
തെളിവില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉയർന്നു വന്നിരിക്കുന്നത്. സതീശന്റെ പിറകിൽ താനാണെന്ന് മുദ്രകുത്തി നൽകുകയാണ്. എന്റെ ജീവിതം വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രൻ പൊട്ടിത്തെറിച്ചു കൊണ്ട് പ്രതികരിച്ചു.
ഇതിനു പുറമെ, മുൻ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരെയും ബിജെപി നേതാവ് ആരോപണം ഉന്നയിച്ചു. തനിക്കെതിരെ ഇ പി ജയരാജൻ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് മുഖ്യമന്ത്രി ഏറ്റവും വലിയ ഗുണ്ടയായി പ്രവർത്തിക്കുകയാണെന്ന് ശോഭ കുറ്റപ്പെടുത്തി.
താൻ കേരളത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് പിണറായി. പിണറായിയുടെ മകൾ വീണ വിജയൻറെ കൂട്ടുകാരിയാണ് പി പി ദിവ്യയെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.