
മലയാളികളുടെ പ്രിയ നടിയാണ് അമല പോൾ. വിവാഹം കഴിഞ്ഞ് കുഞ്ഞുമായി വളരെ സന്തോഷകരമായ കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരമിപ്പോൾ. അമല പോൾ ഇത്തവണ ദീപാവലി ആഘോഷിക്കുന്നതിനായി തിരഞ്ഞെടുത്തത് ബാലിയായിരുന്നു. ബാലിയിൽ ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

വളരെ പെട്ടെന്നാണ് വിഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. എന്നാൽ താരത്തെ വിമർശിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അമല പോളിന്റെ വസ്ത്ര ധാരണമാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നത്. വെള്ള ബ്രാലെറ്റും നീല ഷോർട്‌സും വെള്ള ലോംഗ് ഷ്രഗുമാണ് അമല പോൾ ധരിച്ചിരിക്കുന്നത്.

നാണമില്ലേ എന്നാണ് ഒരാൾ കമന്റായി കുറിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരെയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ ചിലരുടെ കമന്റുകൾ കാണുമ്പോൾ മനസ്സിലാവും ഒരു മലയാളിയുടെ ലൈംഗിക ദാരിദ്ര്യം. വസ്ത്രം നോക്കി ജഡ്ജ് ചെയ്യുന്ന സംസ്‌കാര സമ്പന്നന്മാരാണ് മലയാളികൾ എന്നെല്ലാം കമന്റുകൾ നീളുകയാണ്.