
ബോളിവുഡിലെ താരദമ്പതികളാണ് രൺവീർ സിങും ദീപിക പദുക്കോണും. ഈയടുത്താണ് താരദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ഇപ്പോൾ മകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ. ‘ദുവ പദുക്കോൺ സിങ്’ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. പ്രാർഥന എന്നാണ് ദുവയുടെ അർത്ഥം.

“തങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരമാണ് ദുവയെന്നാണ് ദീപികയും രൺവീറും ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഇതിനോടൊപ്പം മകളുടെ കാലുകളുടെ ചിത്രവും താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 8നാണ് ദീപികയ്ക്കും രൺവീറിനും പെൺകുഞ്ഞ് പിറന്നത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.