പട്ന: ജന്‍ സൂരജ് ക്യാമ്പയിന്‍ നേതാവ് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ജന്‍ സൂരജ് പാര്‍ട്ടി പ്രഖ്യാപിച്ചത്. പിന്നാലെ ഇത്തവണത്തെ ഉപ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വലിയ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രശാന്ത്. ബിഹാറിലുടനീളം നടക്കുന്ന ജന്‍ സൂരജ് കാമ്പെയ്നിന് വേണ്ടി ചിലവഴിച്ച പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് 100 കോടി രൂപ ഫീസ് വാങ്ങിയെന്നാണ് പ്രശാന്തിന്‍രെ വെളിപ്പെടുത്തല്‍. ആളുകള്‍ എന്നെ അത്ര നിസാരമായി കാണണ്ട. 10 സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ എന്റെ തന്ത്രങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
ബിഹാറിലെ ഗയ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോളാണ് കിഷോര്‍ ഇക്കാര്യം പറഞ്ഞത്. ഉപതിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലും മത്സരിച്ചുകൊണ്ടാണ് ‘ജന്‍ സൂരജ് പാര്‍ട്ടി’ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്.