Kerala Government News

മെഡിസെപ്പ് മുന്നോട്ട്: ശ്രീറാം വെങ്കിട്ടരാമൻ ചെയർമാനായി പുതിയ വിദഗ്ധ സമിതി

മെഡിസെപ്പ് അടുത്ത ഘട്ടവുമായി സർക്കാർ മുന്നോട്ട്. അടുത്ത ഘട്ടം 01.07.2025 മുതൽ ആരംഭിക്കും. അടുത്ത ഘട്ടം നടപ്പിൽ വരുത്തുന്നതിന് മുൻപ് പഠനത്തിന് വിദഗ്ധ സമിതിയെ നിയമിച്ചു ഉത്തരവിറങ്ങി. (MEDISEP Experts committee)

മെഡിസെപ്പ് മുൻ സാങ്കേതിക ഉപദേഷ്ടാവ് അരുൺ ബി നായർ ഉൾപ്പെട്ടതാണ് സമിതി. ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ചെയർമാനാണ്. ഡോ. ജയകുമാർ.ടി, പ്രൊഫ. ബിജു സോമൻ, ഡോ. ജയകൃഷ്ണൻ എം.വി, ഡോ. ലിഗീഷ് എ.എൽ, ഡോ. ബിജോയ് എന്നിവരാണ് സമിതിയംഗങ്ങൾ.

മെഡിസെപ്പ് പദ്ധതിയിലെ മെഡിക്കൽ, സർജിക്കൽ പാക്കേജുകളും നിരക്കുകളും നിശ്ചയിക്കുന്നതിനും പുതുക്കുന്നതുമാണ് ഈ സമിതിയുടെ പ്രധാന ചുമതല.

Leave a Reply

Your email address will not be published. Required fields are marked *