അമിത് ഷായ്‌ക്കെതിരായ ആരോപണം: കാനഡക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യ

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ശക്തമായി പ്രതിഷേധമറിയിച്ച് ഇന്ത്യ.

ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ ഉഭയകക്ഷി ബന്ധത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കനേഡിയൻ ഹൈക്കമ്മീഷൻ്റെ പ്രതിനിധിയെ വിളിച്ച് ആണ് ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയത്.

ഉപമന്ത്രി ഡേവിഡ് മോറിസൺ, സമിതിക്ക് മുമ്പാകെ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ നടത്തിയ അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ ശക്തമായി പ്രതിഷേധിക്കുന്നുവെന്നുള്ള കുറിപ്പ് കൈമാറിയാതായി കേന്ദ്ര വിദേശകാര്യാലയ വക്താവ് രൺധീർ ജയ്സ്വാൾ ജെയ്‌സ്വാൾ അറിയിച്ചു. ഇന്ത്യയെ ബോധപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിലാണ് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുള്ളതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിന് കാരണമായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments