ഗർഭാവസ്ഥയിൽ പഞ്ചസാരയുടെ അളവ് കുറച്ചാൽ

ഗർഭാവസ്ഥയിലും ജനനത്തിന്റെ ആദ്യനാളുകളിലും കുട്ടികളുടെ ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാവുന്ന പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം പോലുള്ള ജീവിതശൈലി രോ​ഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനം. കുഞ്ഞുങ്ങൾക്ക് ജീവന്റെ ആദ്യ ഘട്ടത്തിൽ അമ്മയിൽ നിന്നാണ് പോഷകങ്ങൾ ലഭിക്കുന്നത്. പിന്നീട് ഫോർമുലകളിലേക്കും ശിശു ഭക്ഷണങ്ങളിലേക്കും നീങ്ങുകയും ചെയ്യുന്നത്. ജീവിതത്തിൻ്റെ ആദ്യ 1,000 ദിവസങ്ങളിൽ ആരോഗ്യകരമായ പോഷകാഹാരം ലഭിക്കേണ്ടത് ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

ആദ്യകാല ജീവിതത്തിലെ ഡയറ്റിൽ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുന്നത് മധ്യവയസ്സിലെ ടൈപ്പ് 2 പ്രമേഹത്തിൻ്റെ നിരക്കിൽ 35 ശതമാനം കുറവും രക്തസമ്മർദ്ദത്തിൽ 20 ശതമാനം കുറവും രേഖപ്പെടുത്തുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. കുറഞ്ഞ അളവിൽ പഞ്ചസാര ഉപയോഗിച്ച് കൊണ്ടുള്ള ഡയറ്റ് പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ ആരംഭം വൈകിപ്പിക്കുന്നു. പഞ്ചസാരയുടെ ഉപയോഗം കൂടുതലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അളവ് പരിമിതപ്പെടുത്തിയുള്ള ഡയറ്റ് പ്ലാൻ ഉപയോ​ഗിച്ചവരിൽ 4,5 വർഷത്തിന് ശേഷമാണ് ഇത്തരം രോഗങ്ങളുണ്ടാവുന്നത്.

ഗർഭാവസ്ഥയിലും കുട്ടിക്കാലത്തും കുട്ടികൾക്ക് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് പതിറ്റാണ്ടുക്കൾക്ക് ശേഷമുണ്ടായേക്കാവുന്ന പ്രമേഹം, ഹൈപ്പർടെൻഷൻ എന്നിവയുടെ അപകടസാധ്യത വലിയ രീതിയിൽ കുറയ്ക്കുന്നു, മാത്രമല്ല അവയുടെ ആരംഭവും വൈകിപ്പിക്കുകയും ചെയ്യുന്നുവെന്ന് ലോസ് ആഞ്ചലസിലെ സതേൺ കാലിഫോർണിയയിലെ തഡേജ ​ഗ്രനർ പറയുന്നു. 1953ലെ യുദ്ധക്കാലത്തിന് ശേഷം മധുരപലഹാരങ്ങളുടെയും പഞ്ചസാരയുടെയും റേഷനിം​ഗ് നിർത്തലാക്കിയ കാലത്തെ ഡാറ്റയാണ് ശാസ്ത്രജ്ഞർ ​ഗവേഷണത്തിന് ഉപയോ​ഗിച്ചത്.

റേഷനിം​ഗ് ഏർപ്പെടുത്തിയിരുന്ന സമയത്തെ പഞ്ചസാരയുടെ ഉപയോ​ഗം ആധുനിക കാലത്തേതുമായി താരതമ്യം ചെയ്യാവുന്നതാണ്. എന്നാൽ നിയന്ത്രണങ്ങൾ നീക്കിയതോടെ പഞ്ചസാരയുടെ ഉപയോ​ഗം പ്രതിദിനം 40 ​ഗ്രാമിൽ നിന്ന് 80 ​ഗ്രാമായി വർദ്ധിക്കുകയാണ് ചെയ്തത്. മധ്യകാലഘട്ടത്തിൽ റേഷനിം​ഗ് പ്രാവർത്തികമാക്കിയിരുന്ന കാലഘട്ടത്തിൽ ​ഗർഭധാരണം നടത്തിയ 38,000 ആളുകളെയും അതിന് ശേഷമുള്ള 22,000 ആളുകളെയും തമ്മിൽ ശാസ്ത്രജ്ഞർ താരതമ്യം നടത്തിയിരുന്നു. പഞ്ചസാരയ്ക്ക് റേഷനിം​ഗ് ഏർപ്പെടുത്തിയിരുന്ന കാലത്ത് പ്രസവിച്ചവരിലും 2 വയസായവരിലും പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും കുറവ് വന്നതായും സയൻസിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നത്.

​ഭക്ഷണങ്ങളിലും പാനീയങ്ങളിലും ചേർക്കുന്ന മധുരവും. തേൻ, സിറപ്പുകൾ, മധുരമില്ലാത്ത പഴങ്ങൾ എന്നിവയിലുള്ള മധുരം 30 ​ഗ്രാമോ 5 ശതമാനം കലോറിയോ കൂടരുതെന്ന് എൻഎച്ച്എസ് പറയുന്നു. നാല് വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള ഭക്ഷണങ്ങളിൽ മാർ​ഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ കുട്ടികൾ പഞ്ചസാര ചേർത്ത ഭക്ഷണം ഉപയോ​ഗിക്കുന്നതിലും പാനീയങ്ങൾ ഉപയോ​ഗിക്കുന്നതിലും എൻഎച്ച്എസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments