ശമ്പള പരിഷ്കരണ കുടിശിക ഇനത്തിലും 78 മാസത്തെ ക്ഷാമബത്ത കുടിശിക ഇനത്തിലും ജീവനക്കാർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ.
ലാസ്റ്റ് ഗ്രേഡ് സർവൻ്റ്സിൻ്റെ നഷ്ടം 1,09,540 രൂപയാണ്. അഡീഷണൽ സെക്രട്ടറിയുടെ നഷ്ടം 6,54,590 രൂപയാണ്. പതിനൊന്നാം ശമ്പള പരിഷ്കരണത്തിൻ്റെ കുടിശിക നാല് തുല ഗഡുക്കളായി നൽകും എന്നായിരുന്നു 2021 ഫെബ്രുവരിയിൽ തോമസ് ഐസക്ക് ഉത്തരവിൽ പറഞ്ഞിരുന്നത്. 2023 ഏപ്രിൽ, ഒക്ടോബർ, 2024 ഏപ്രിൽ, ഒക്ടോബർ എന്നീ മാസങ്ങളിൽ ശമ്പള പരിഷ്കരണ കുടിശിക പിഎഫിൽ ലയിപ്പിക്കും എന്നായിരുന്നു വാഗ്ദാനം.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ വാഗ്ദാനം ആവിയായി. ആദ്യ രണ്ട് ഗഡുക്കളും കെ.എൻ. ബാലഗോപാൽ അനന്തമായി നീട്ടി വച്ചു. അടുത്ത രണ്ട് ഗഡുക്കളെ കുറിച്ച് മിണ്ടിയും ഇല്ല. ഫലത്തിൽ നാല് ഗഡുക്കളും ആവിയായി. സമാന അവസ്ഥയാണ് ക്ഷാമബത്ത അനുവദിച്ചപ്പോഴും ഉണ്ടായത്.
2021 ജനുവരിയിലെ 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ അർഹമായ 39 മാസത്തെ കുടിശിക കെ. എൻ. ബാലഗോപാൽ നൽകിയില്ല. 2021 ജൂണിലെ 3 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോഴും 39 മാസത്തെ അർഹതപ്പെട്ട കുടിശിക നൽകിയില്ല. 2021 ലെ ക്ഷാമബത്ത കിട്ടിയപ്പോൾ 78 മാസത്തെ അർഹമായ കുടിശിക നഷ്ടപ്പെട്ടു.
സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശിക നഷ്ടപ്പെടുന്നത്. ശമ്പള പരിഷ്കരണ കുടിശിക ഇനത്തിലും 78 മാസത്തെ ക്ഷാമബത്ത കുടിശിക ഇനത്തിലും ജീവനക്കാർക്ക് നഷ്ടപ്പെട്ട തുക ഇങ്ങനെ : തസ്തിക, അടിസ്ഥാന ശമ്പളം , നഷ്ടം എന്നീ ക്രമത്തിൽ
തസ്തിക | അടിസ്ഥാന ശമ്പളം | ലഭിക്കേണ്ട കുടിശിക |
ഓഫിസ് അറ്റൻഡൻ്റ് | 23000 | 109540 |
ക്ലർക്ക് | 26500 | 126470 |
സിവിൽ പോലിസ് ഓഫിസർ | 31100 | 150778 |
സ്റ്റാഫ് നേഴ്സ് | 39300 | 196614 |
ഹൈസ്ക്കൂൾ ടീച്ചർ | 45600 | 227088 |
സബ് ഇൻസ്പെക്ടർ | 55200 | 265296 |
സെക്ഷൻ ഓഫിസർ | 56500 | 269870 |
ഹയർ സെക്കണ്ടറി ടീച്ചർ | 59300 | 283414 |
അണ്ടർ സെക്രട്ടറി | 63700 | 300926 |
എക്സിക്യൂട്ടിവ് എഞ്ചിനിയർ | 85000 | 406700 |
സിവിൽ സർജൻ | 95600 | 452488 |
ഡപ്യൂട്ടി സെക്രട്ടറി | 107800 | 511844 |
ജോയിൻ്റ് സെക്രട്ടറി | 123700 | 582926 |
അഡീഷണൽ സെക്രട്ടറി | 140500 | 654590 |
Hi..
Employees FTM Basic 3000 govt kerala
വികസനത്തിന് പണമില്ല പിന്നെയല്ലേ ക്ഷാമബത്ത 🤭സാലറി കിട്ടുന്നുണ്ടല്ലോ