ഡല്‍ഹി; വീണ്ടും ഡല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയാല്‍ ജല- വൈദ്യുതി ബില്ലുകള്‍ എഴുതിതള്ളുമെന്ന് അരവിന്ദ് കേജ് രിവാള്‍ വ്യക്തമാക്കി. വിശ്വകര്‍മ ദിനത്തോടനുബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് നഗറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ മറ്റ് പാര്‍ട്ടികളിലെ നേതാക്കളെപ്പോലെ ഒരു രാഷ്ട്രീയ ക്കാരനല്ല, കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ജനങ്ങളുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. രാജ്യത്തെ ഇന്‍സ്റ്റിറ്റ്യൂ ട്ടില്‍ നിന്ന് വിദ്യാഭ്യാസം നേടിയതിനാല്‍ എനിക്ക് എങ്ങനെ ജോലി ചെയ്യണമെന്ന് അറിയാം.
ഡല്‍ഹി മദ്യനയ കുംഭകോണക്കേസുമായി ബന്ധപ്പെട്ട കേസില്‍ താന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നഗരഭരണം നടത്തുകയായിരുന്നുവെന്നും ജനങ്ങള്‍ക്ക് വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകള്‍ ഊതിപ്പെരുപ്പിച്ച് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ഞാനധികാരത്തിലെത്തിയാല്‍ ഊതിപ്പെരുപ്പിച്ച ബില്ലുകള്‍ എഴുതി തള്ളുകയാകും ആദ്യം ചെയ്യുക. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.