
ജനപ്രിയ എഡിറ്റിങ് ആപ്പായ ‘പിക്‌സല്‍മാറ്ററി’നെ സ്വന്തമാക്കി ആപ്പിള്‍
ജനപ്രിയ ഫോട്ടോ എഡിറ്റിങ് ആപ്പുകളുടെ നിര്‍മാതാവ പിക്‌സല്‍മാറ്റര്‍ ആപ്പിളില്‍ ലയിക്കുന്നു. ലിത്വാനിയ ആസ്ഥാനമായുള്ള പികസല്‍മാറ്റര്‍ തന്നെയാണ് ഇക്കാര്യം തങ്ങളുടെ ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്. 17 വര്‍ഷം പഴക്കമുള്ള കമ്പനി. സഹോദര ന്മാരായ മൂന്ന് പേരാണ് 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കമ്പിനി സ്ഥാപിച്ചത്. മാക്, ഐപാഡ്, ഐഫോണ്‍ എന്നിവയ്ക്കായിട്ട് ഇവര്‍ അപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നുണ്ട്.
ആപ്പിളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപ്പേര്‍ച്ചര്‍ എന്ന ആപ്പിന് ശേഷം ആദ്യമായിട്ടാണ് ആഗോള നിലവാരമുള്ള ഫോട്ടോ എഡിറ്റിംഗ് ആപ്പ് ആപ്പിള്‍ സ്വന്തമാക്കുന്നത്. അടുത്തിടെ, കമ്പനി സബ്സ്‌ക്രിപ്ഷനുകള്‍ വഴി ഐപാഡില്‍ ഫൈനല്‍ കട്ട് പ്രോ , ലോജിക് പ്രോ എന്നിവയുള്‍പ്പെടെ പ്രോ-ലെവല്‍ അപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിരുന്നു. രണ്ട് കൂട്ടര്‍ക്കും ലയനം വളരെ സന്തോഷമുള്ള കാര്യമാണെന്നാണ് കമ്പിനി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.