CinemaNews

അളിയാ…. എപ്പോഴും യൗവ്വനമായിരിക്കുക ; ചാക്കോച്ചന് പിറന്നാൾ ആശംസയുമായി അനുശ്രീ

ഇന്ന് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ നാല്പത്തിയെട്ടാം പിറന്നാളാണ്. നിരവധി പേരാണ് നടന് പിറന്നാൾ ആശംസകളറിയിച്ചെത്തുന്നത്. അതിൽ നടി അനുശ്രീ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുഞ്ചാക്കോ ബോബനെ “അളിയാ” എന്നാണ് അനുശ്രീ വിശേഷിപ്പിച്ചിരിക്കുന്നത്.

‘എന്റെ ഏറ്റവും പ്രിയപ്പെട്ടയാൾക്ക് ജന്മദിനാശംസകൾ. ഒരു യഥാർത്ഥ സുഹൃത്ത്, എന്റെ അളിയൻ, സിനിമാ മേഖലയിൽ പ്രചോദനമേകിയ വ്യക്തി, സിനിമ മേഖലയിൽ അളിയാ എന്ന് വിളിക്കാന്‍ സ്വാതന്ത്ര്യം നൽകിയിട്ടുള്ള ഒരേയൊരു മനുഷ്യൻ. അളിയാ…. എപ്പോഴും യൗവ്വനമായിരിക്കുക. ജന്മദിനാശംസകൾ നീല കണ്ണുള്ള മാനേ.’’ എന്നാണ് അനുശ്രീ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

അതേസമയം, ബാലതാരമായി ചലച്ചിത്ര ലോകത്തിലേക്ക് കാലെടുത്തു വച്ച കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവ് എന്ന സിനിമിലൂടെ ചോക്ലേറ്റ് നായകനായാണ് മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. എന്നാൽ ഒരു സമയത്ത് പ്രണയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന കുഞ്ചാക്കോ ബോബൻ ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ അമൽ നീരദ് ചിത്രം ബൊഗൈൻവില്ല അതിനൊരു ഉദാഹരണം മാത്രം.

Leave a Reply

Your email address will not be published. Required fields are marked *