
‘അല്‍മോന്‍ ബിഷ്‌ണോയിക്ക് കുരുക്ക് മുറുകുന്നു’, ഇന്ത്യയിലെത്തിക്കാനുള്ള നടപടി അവസാനഘട്ടത്തില്‍
മുംബൈ; കുപ്രസിദ്ധ കുറ്റവാളിയും നടന്‍ സല്‍മാന്‍ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെയ്പ്പിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്നതുമായ അല്‍മോന്‍ ബിഷ്‌ണോയിയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ മുബൈ പോലീസ് ഇതിനോടകം തുടങ്ങിയിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചില കോടതി രേഖകള്‍ക്കായി കാത്തിരി ക്കുകയാണെന്നും അതിനുശേഷം ഔപചാരിക നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് അയക്കുമെന്നുമാണ് പോലീസ് വ്യക്തമാക്കിയിരി ക്കുന്നത്.
ജാമ്യമില്ലാ വാറന്റാണ് അല്‍മോന്‍ ബിഷ്‌ണോയിയെ പൂട്ടാന്‍ പോലീസ് പ്രയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭീകര വിരുദ്ധ ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ മാസം മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ അന്‍മോല്‍ ബിഷ്ണോയിയെ ഉള്‍പ്പെടു ത്തിയിരുന്നു. ഇയാളെ പിടികൂടുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഇയാള്‍ കാനഡയിലാണെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും അമേരിക്കയില്‍ ഇയാളുണ്ടെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കൈമാറല്‍ നടപടികള്‍ ആരംഭിച്ചത്. സഹോദരനും ഗുണ്ടാതലവനുമായ ലോറന്‍സ് ബിഷ്‌ണോയി യുടെ അതേ പാത പിന്‍തുടര്‍ന്നാണ് സഹോദരനും കുറ്റവാളിയായി തീര്‍ന്നത്.