കഴിഞ്ഞ 2 മാസത്തോളമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് സർവീസ് നിർത്തിവെച്ച് 108 ആംബുലൻസ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിനത്തിൽ.
സിഐടിയുവിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരം ആദ്യമായിട്ടാണ് ഇത്രയും ദിവസം സർവീസ് നിർത്തിവെച്ചുകൊണ്ടുള്ള പ്രതിഷേധം നടത്തുന്നത്. പ്രതിഷേധം ശക്തമായി തുടരുന്നുണ്ടെങ്കിലും ഇതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവുന്നില്ല.
ആംബുലന്‍സുകള്‍ സമരത്തിലായതോടെ രോഗികള്‍ക്ക് സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഒക്ടോബര്‍ അവസാനമായിട്ടും സെപ്റ്റംബറിലെ ശമ്പളം കിട്ടാതായതോടെയാണു ജീവനക്കാര്‍ സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം സംസ്ഥാന മേധാവി ശരവണൻ സിഐടിയു സംസ്ഥാന സെക്രട്ടറി ഗോപിനാഥുമായും എംപ്ലോയീസ് യൂണിയൻ പ്രതിനിധികളുമായും ചർച്ച നടത്തിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. സെപ്റ്റംബർ മാതെ പകുതി ശമ്പളം നൽകാമെന്ന് കമ്പനി നൽകാമെന്ന് ശരവണൻ പറഞ്ഞെങ്കിലും സിഐടിയു അത് നിരസിച്ചു.
സര്‍ക്കാര്‍ 10 കോടി രൂപ കൊടുത്തിട്ടുപോലും മുഴുവൻ ശമ്പളം കൊടുക്കാനുള്ള മനസാക്ഷി കാണിക്കാത്തതിനെ അവർ വിമർശിച്ചു. അതുകൊണ്ട് തന്നെസെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നൽകാം എന്ന നിലപാട് അംഗീകരിക്കാൻ പറ്റില്ലെന്ന് സിഐടിയു ഭാരവാഹികൾ വ്യക്തമാക്കി. ഇതോടെ സമരം തുടരാനാണ് സിഐടിയു വിന്റെ തീരുമാനം.
ഇതോടെ സമരം തുടരാനാണ് സിഐടിയു തീരുമാനം. സ്വകാര്യ കമ്പനി സർക്കാരിന് സമർപ്പിച്ച ബിൽ തുകയിൽ, സർക്കാർ 90 കോടി രൂപയിലേറെ കുടിശിക കൊടുക്കാനുണ്ടെന്നാണ് പറയുന്നത്.
കുടിശിക100 കോടി പിന്നിട്ടതോടെ അടിയന്തിര ധനസഹായമായി പത്തു കോടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനുവദിച്ചിരുന്നു. എന്നാൽ തൊഴിലാളികളുടെ സെപ്റ്റംബർ മാസത്തെ ശമ്പള നൽകിയിരുന്നില്ല. സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാരിൽ നിന്നുള്ള 60% വിഹിതം ലഭിക്കാൻ കാലതാമസം ഏറുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്