CricketSports

സഞ്ജു തന്റെ ഇഷ്ട്ട താരം: വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമാണ് സഞ്ജു സാംസണ്‍. 2015 മുതല്‍ ക്രിക്കറ്റിലുണ്ടായിരുന്നിട്ടും കളിക്കാന്‍ ആവശ്യത്തിന് അവസരം സഞ്ജുവിന് ലഭിച്ചിരുന്നില്ല. സഞ്ജു സാംസനെ പ്രശംസിച്ച് ഇപ്പോൾ ഓസ്ട്രേലിയൻ മുൻ ഇതിഹാസം റിക്കി പോണ്ടിംഗ് രംഗത്തെത്തിയിരിക്കുകയാണ്.

ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനാണ് റിക്കി പോണ്ടിങ്ങ് മറുപടി നൽകിയത്. “സ‍ഞ്ജു സാംസൺ എന്നൊരു താരം ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് എത്ര പേർക്ക് അറിയാമെന്ന് എനിക്ക് ഉറപ്പില്ല. ഞാൻ എപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന മനോഹരമായ ബാറ്റ്സ്മാനാണ് സഞ്ജു. അയാൾ ക്രീസിലെത്തുന്നതും ബാറ്റ് ചെയ്യുന്നതും ഏറെ ഇഷ്ടപ്പെടുന്നു”. സ്കൈ സ്പോർട്സിൽ ഇം​ഗ്ലണ്ട് മുൻ താരം നാസർ ഹുസൈനുമായി സംസാരിക്കവെയാണ് പോണ്ടിംഗ് സഞ്ജുവിനെ പ്രശംസിച്ചത്.

സഞ്ജുവിന്റെ ബാറ്റിങ് കാണാന്‍ ഇഷ്ടം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് സംസാരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി സഞ്ജുവിന്റെ പേരുകൂടി പോണ്ടിങ് പരാമര്‍ശിച്ചത്. സഞ്ജുവിന്റെ ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്നുവെന്നും ആരാധകനാണ് താനെന്നും പോണ്ടിങ് പറഞ്ഞുവെക്കുകയാണ്.

മലയാളി താരത്തെ സംബന്ധിച്ചത് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് ഈ വാക്കുകള്‍. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്കിടയിലും സഞ്ജുവിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

പഞ്ചാബിന്റെ റിക്കി ആശാൻ

റിക്കി പോണ്ടിംഗ് നിലവിൽ ഐപിഎൽ പഞ്ചാബ് കിങ്സിന്റെ മുഖ്യ പരിശീലകനാണ്. 2004 മുതൽ 2011 വരെ ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെയും, 2002 മുതൽ 2011 വരെ ഓസ്ട്രേലിയൻ ഏകദിന ടീമിന്റെയും നായകനായിരുന്നു.

2008-ൽ കൊൽക്കത്ത നൈറ്റ് റൈഡേർസിനെയും പ്രതിനിധീകരിച്ചിരുന്നു. 2006 ഡിസംബർ 1 ന് അവസാന 50 വർഷത്തിനുള്ളിൽ റാങ്കിങ്ങിൽ ഏറ്റവും ഉയർന്ന പോയിന്റ് ലഭിക്കുന്ന ടെസ്റ്റ് ബാറ്റ്സ്മാനായി പോണ്ടിംഗ് മാറി. സഞ്ജുവിന്റെ നിലവിലുള്ള മികച്ച പ്രകടനത്തിൽ ക്രിക്കറ്റ് ലോകം ഒന്നടങ്കം പുകയ്ത്തുന്നുണ്ട്.

സഞ്ജു മാത്രമല്ല, ഇന്ത്യൻ താരങ്ങളായ ശുഭ്മൻ ​ഗിൽ, രോഹിത് ശർമ, റിഷഭ് പന്ത്, വിരാട് കോഹ്‍ലി എന്നിവരുടേയും ഈ തലമുറയിൽ താൻ ആസ്വദിച്ച് കാണുന്ന ബാറ്റർമാരാണെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. ജോസ് ബട് ലറാണ് ടി20 ക്രിക്കറ്റിൽ പോണ്ടിംഗ് ഇഷ്ടപ്പെടുന്ന മറ്റൊരു താരം.

ഈ തലമുറയിൽ കാണാൻ ഇഷ്ടപ്പെടുന്ന താരമായി നാസർ ഹുസൈൻ തിരഞ്ഞെടുത്തത് ഇന്ത്യൻ താരം രോഹിത് ശർമയെയാണ്. “തന്നോട് ബാറ്റിങ് എങ്ങനെയെന്ന് ചോദിച്ചാൽ തീർച്ചയായും അത് ബുദ്ധിമുട്ടാണെന്ന് ഞാൻ പറയും.

എന്നാൽ രോഹിത് ശർമ അനായാസം ബാറ്റ് ചെയ്യുന്നു. ഞാൻ കരിയറിൽ ഓരോ ഷോട്ടും സമയമെടുത്ത് സാങ്കേതിക മികവോടെയാണ് ചെയ്തിരുന്നത്. എന്നാൽ രോഹിത് ശർമ അയാൾക്ക് ഇഷ്ടപ്പെട്ട പുൾ ഷോട്ട് നിരവധി തവണ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ജോ റൂട്ട് ഉള്ളതുപോലെ ലോകക്രിക്കറ്റിന്റെ താരം രോഹിത് ശർമയാണ്”. നാസർ ഹുസൈൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *