യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യൻ ഭരണകൂട പിന്തുണയുള്ള 17 യൂട്യൂബ് ചാനലുകൾ തടഞ്ഞു; ​ഗൂഗിളിനെതിരെ 20 ഡെസില്യൺ ഡോളർ പിഴ ചുമത്തി റഷ്യ

20,000,000,000,000,000,000,000,000,000,000,000 ഡോളർ; പിഴ തുക കണ്ട് ഞെട്ടി ഗൂഗിൾ

യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ഭരണകൂട പിന്തുണയുള്ള 17 യൂട്യൂബ് ചാനലുകൾ തടഞ്ഞു. ഇന്റർനെറ്റ് ഭീമൻമാരായ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂടൂബിനെതിരെ പിഴ ചുമത്തി റഷ്യ. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കുന്ന ഭീമമായ തുകയാണ് റഷ്യ ​ഗൂ​ഗിളിന് മേൽ ചുമത്തിയിരിക്കുന്നത്. 2 ഉം 34 പൂജ്യവും 20,000,000,000,000,000,000,000,000,000,000,000 ഡോളർ അഥവാ 20 ഡെസില്യൺ ഡോളറാണ് ​ഗൂ​ഗിളിന് മേൽ നൽകിയ പിഴത്തുക. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂടൂബിനെതിരെയാണ് റഷ്യ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത്.

റഷ്യൻ കോടതിയാണ് വിധി പറഞ്ഞത്. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ഭരണകൂട പിന്തുണയുള്ള 17 യൂട്യൂബ് ചാനലുകൾ യൂട്യൂബ് തടഞ്ഞതാണ് കാരണം. ദേശീയ പ്രക്ഷേപണ നിയമങ്ങൾ ഗൂഗിൾ ലംഘിച്ചുവെന്ന റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസക്കാലയളവിൽ ഈ ചാനലുകൾ യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കിൽ ഓരോ ദിവസവും പിഴ ഇരട്ടിയാവുമെന്നും കോടതി വിധിയിലുണ്ട്.

കോടതിയുടെ ഉത്തരവ് ഒരു പ്രതീകാത്മക നടപടിയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. ഈ വിഷയം ഗൂഗിൾ അടിയന്തരമായി ശ്രദ്ധിക്കണമെന്നും ഞങ്ങളുടെ ചാനലുകളെ വിലക്കുന്നത് നിർത്തണമെന്നും പെസ്‌കോവ് വ്യക്തമാക്കി. തനിക്ക് ഈ തുക പറയാൻ കഴിയുന്നില്ലെന്നും പെസ്‌കോവ് പറഞ്ഞു.

അതേസമയം ഈ പിഴയെ കുറിച്ച് പ്രതികരിക്കാൻ ഗൂഗിൾ തയ്യാറായിട്ടില്ല. നേരത്തെയും റഷ്യ ഗൂഗിളിന് പിഴ ചുമത്തിയിട്ടുണ്ട്. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട നിരോധിത ഉള്ളടക്കങ്ങൾ തടയുന്ന കാര്യത്തിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് 2022 ജൂലൈയിൽ റഷ്യ ഗൂഗിളിന് 21.1 ബില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പിഴയും റഷ്യ ചുമത്തിയിരിക്കുന്നത്. റഷ്യക്ക് പുറമെ മറ്റനേകം രാജ്യങ്ങളിലും ഗൂഗിളിനെതിരേ കേസുകൾ നിലവിലുണ്ട്.

പക്ഷേ ഈ പിഴക്കണക്ക് കണ്ട് കണ്ണുതള്ളുകയാണ് ലോകം. കാരണം നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കുന്ന ഈ തുക പലരും ആദ്യമായാണ് കേള്‍ക്കുന്നത് പോലും. 2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആൽഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യൺ ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥി. എന്നാൽ ലോകത്തെ മൊത്തം കറൻസിയും സ്വത്തും ചേർത്താൽ പോലും ഈ തുക കണ്ടെത്താനാവില്ലെന്നാണ് ബി.ബി.സി ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക സമ്പത്തിന്റെയും എത്രയോ മടങ്ങാണ് ഈ പിഴ തുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments